
ഐ ആർ എം യു ഓണാഘോഷം
കൊയിലാണ്ടി: ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആന്റ് മീഡിയ പേഴ്‌സൺസ് യൂണിയൻ (ഐആർഎംയു) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി. ചെങ്ങോട്ടു കാവ് ചേലിയ വാട്ടർ വില്ലേജിൽ നടന്ന ആഘോഷം മുതിർന്ന മാധ്യമപ്രവർത്തകൻ ബാലകൃഷ്ണൻ വിഷ്ണോത്ത് ഉദ്ഘാടനം ചെയ്തു. ഐആർഎംയു ജില്ലാ വൈസ് പ്രസിഡന്റ് ദേവരാജ് കന്നാട്ടി അധ്യക്ഷനായി. പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂർ മുഖ്യപ്രഭാഷണം നടത്തി. രവി എടത്തിൽ ഓണസന്ദേശം നൽകി. രഘുനാഥ് പുറ്റാട്, സുധീർ പ്രകാശ്, ജംഷീദ് മേലത്ത്, ധ്രുവൻ നായർ, അജിത്ത് ബാലുശ്ശേരി, ബഷീർ കൂനോളി അത്തോളി , റഈസ് മലയിൽ, ഉസ്മാൻ എരോത്ത്,വിജിത്ത്, കിഷോർ, വിനോദ് മുണ്ടോത്ത്, ജുനൈദ്, ലൈല സലാം തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജോ.സെക്രട്ടറി എ.പി സതീഷ് സ്വാഗതവും ട്രഷറർ കെ.ടി.കെ റഷീദ് നന്ദിയും പറഞ്ഞു. പൂക്കളം തീർക്കൽ,വിവിധ മത്സരങ്ങൾ,ഗാനാലാപനം,സദ്യ,സമ്മാനവിതരണം തുടങ്ങിയവ നടന്നു.
ഫോട്ടോ: ഐ ആർ എം യു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷം മുതിർന്ന മാധ്യമ പ്രവർത്തകൻ ബാലകൃഷ്ണൻ വിഷ്ണോത്ത് ഉദ്ഘാടനം ചെയ്യുന്നു