സംഗീത സാന്ദ്രമായി  "സ്വരലയ "   രണ്ടാം വാർഷികാഘോഷം ;      സാങ്കേതിക വിദ്യക്കൊപ്പം   സർഗാത്മകയും   വളര
സംഗീത സാന്ദ്രമായി "സ്വരലയ " രണ്ടാം വാർഷികാഘോഷം ; സാങ്കേതിക വിദ്യക്കൊപ്പം സർഗാത്മകയും വളരണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ജയകൃഷ്ണൻ മാസ്റ്റർ
Atholi News20 Sep5 min

സംഗീത സാന്ദ്രമായി

"സ്വരലയ "

 രണ്ടാം വാർഷികാഘോഷം ;



സാങ്കേതിക വിദ്യക്കൊപ്പം 

സർഗാത്മകയും 

വളരണമെന്ന് 

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

എം ജയകൃഷ്ണൻ മാസ്റ്റർ




അത്തോളി :സാങ്കേതിക വിദ്യക്കൊപ്പം 

സർഗാത്മകയും വളരണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്എം ജയകൃഷ്ണൻ മാസ്റ്റർ."സ്വരലയ "മ്യൂസിക്കൽ ആൻ്റ് കൾച്ചറൽ ഗ്രൂപ്പ്ര രണ്ടാം വാർഷികം ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാവിലെ എന്ത് ഭക്ഷണം ഉണ്ടാക്കണമെന്ന് ചാറ്റ് ജി ബി ടി യോട് ചോദിച്ച് ഉത്തരം തേടുന്ന കാലമാണിത്. സാങ്കേതിക വിദ്യ അത്രയേറെ വളർന്നു. സർഗാത്മകത വളർത്താൻ സാസ്‌ക്കാരിക സംഗീത ക്ലബുകൾ സജീവമാകണം . അത്തരം കൂട്ടായ്മകളെ പ്രോത്സാഹിപ്പിക്കേണ്ടതിൻ്റെ അനിവാര്യതയാണ് സ്വരലയ വാർഷികാഘോഷമെന്ന് ജയകൃഷ്ണൻ മാസ്റ്റർ കൂട്ടിച്ചേർത്തു. മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു എന്ന ഗാനവും അദ്ദേഹം ആലപിച്ചു.

കെ വി ആർക്കേഡ് ബിൽഡിങ് നടന്ന ചടങ്ങിൽ

പ്രോഗ്രാം കൺവീനർവി എം മനോജ് അധ്യക്ഷത വഹിച്ചു.ഗാനരചയിതാവ് 

മനു മഞ്ജിത്ത് , സംഗീത അധ്യാപകൻ സുനിൽ തിരുവങ്ങൂർ,കർഷകൻ സി. ദേവരാജൻ എന്നിവരെ ആദരിച്ചു. മനുഷ്യർ പരസ്പരം മുഖം കാണാതെ സംസാരിക്കുന്ന ഇക്കാലത്ത് സംഗീതത്തിൻ്റെ പേരിൽ നേരിൽ കാണാൻ കഴിയുന്ന സ്വരലയ പോലുള്ള കൂട്ടായ്മകൾ വലിയ അഭിനന്ദനം അർഹിക്കുന്നതായി മനു മഞ്ജിത്ത് പറഞ്ഞു.വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് ഗോപാലൻ കൊല്ലോത്ത് , അജീഷ് അത്തോളി, സ്വരലയ സെക്രട്ടറി കെ ടി അരുൺ നാസ് ,എൻ ടി സുരേഷ് എന്നിവർ പ്രസംഗിച്ചു.

മയൂര കലാ ക്ഷേത്രത്തിലെ കുട്ടികൾ

നൃത്ത കലാ പരിപാടികൾ അവതരിപ്പിച്ചു. അവർക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. 

തുടർന്ന്സ്വരലയ അംഗങ്ങളുടെ ഗാനമേളയും അരങ്ങേറി. ദിലീഫ് അത്തോളി, വി എം മനോജ് , പ്രസന്നൻ , രാകേഷ് , ദേവരാജൻ , അഭികാമി, രത്ന കുമാരി, എൻ.ടിസുരേഷ് കുമാർ , സുനിൽ കുമാർ, ഉല്ലാസ് , ശ്രീലേഷ്, സജേഷ് , കോമളവല്ലി തുടങ്ങിയവർ ഗാനങ്ങൾ അവതരിപ്പിച്ചു.

അനിൽ കുമാർ അവതാരകനായി







ഫോട്ടോ :

"സ്വരലയ "മ്യൂസിക്കൽ ആൻ്റ് കൾച്ചറൽ ഗ്രൂപ്പ്

 രണ്ടാം വാർഷികാഘോഷം അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം ജയകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

Recent News