
ആനകളെ കുറിച്ച്
അറിവ് പകർന്ന് ഒരു പുസ്തകം ;പി അനിലിൻ്റെ
"ആന വരുന്നുണ്ടാന "മന്ത്രി എ കെ ശശീന്ദ്രൻ പ്രകാശനം ചെയ്തു
കോഴിക്കോട് :ആനകളെ കുറിച്ച് കുട്ടികൾക്ക് അറിവു പകരുക എന്ന ലക്ഷ്യത്തോടെ എരഞ്ഞിക്കൽ സ്വദേശിയും എഴുത്തുകാരനും മുതിർന്ന മാധ്യമപ്രവർത്തകനുമായ പി. അനിൽ രചിച്ച ബാലസാഹിത്യ കൃതി "ആനവരുന്നുണ്ടാന " പ്രകാശനം ചെയ്തു. കോഴിക്കോട്
കൈരളി വേദി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വനം മന്ത്രി എ.കെ.ശശീന്ദ്രൻ മാതൃഭൂമി ചെയർമാനും മാനേജിംഗ് എഡിറ്ററുമായ പി.വി. ചന്ദ്രന് നൽകി പ്രകാശനം നിർവ്വഹിച്ചു.
ആനകളെയും അവയുടെ സ്വഭാവ സവിശേഷതകളും അടുത്തറിയാനും മനസിലാക്കാനും പുസ്തകം വഴിയൊരുക്കുമെന്ന് മന്ത്രി പറഞ്ഞു.
എഴുത്തുകാരന്‍ സുദീപ് തെക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. ബാലസാഹിത്യകാരിയും പരിസ്ഥിതി പ്രവർത്തകയുമായ സുമ പള്ളിപ്രം പുസ്തകം പരിചയപ്പെടുത്തി. വിജിലൻസ് ഡെപ്യൂട്ടി സൂപ്രണ്ട് കെ.കെ. ബിജു, 24 ന്യൂസ് അസോസിയേറ്റ് എഡിറ്റര്‍ ദീപക് ധര്‍മ്മടം, യുനെസ്കോ സാഹിത്യ നഗരം നോഡൽ ഓഫീസർ എ.കെ. സരിത, കലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഇ.പി മുഹമ്മദ്, ലോക കേരള സഭാ അംഗം പി.കെ കബീര്‍ സലാല, മാധ്യമപ്രവർത്തകൻവൈഷ്ണവ് പുല്ലാട്ട് എന്നിവർ പ്രസംഗിച്ചു.
സാഹിത്യ സരയു പബ്ലിക്കേഷന്‍സ് ആണ് പ്രസാധകര്‍. 130 രൂപയാണ് പുസ്തകത്തിൻ്റെ വില
ചടങ്ങിനോട് അനുബന്ധിച്ച് നടന്ന സാഹിത്യസദസ്സ് പരിപാടിയില്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ വി.പി ജയപ്രകാശ്, ക്രൈംബ്രാഞ്ച് എസ്.ഐ. സാജന്‍ പുതിയോട്ടില്‍, എഴുത്തുകാരായ മാധവന്‍ പയമ്പ്ര, ആയിശ മാനന്തവാടി, ബീന കുന്നക്കാട്, വിമല ദാമോദരന്‍, രജിത കുരുവട്ടൂര്‍ എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ തിരുവാതിരക്കളിയില്‍ മികച്ച പ്രകടനം കാഴ്ച വച്ച മെഡിക്കൽ കോളേജ് സാവിയോ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു.
ഫോട്ടോ :എഴുത്തുകാരനും മുതിർന്ന മാധ്യമപ്രവർത്തകനുമായ പി. അനിൽ രചിച്ച ബാലസാഹിത്യ കൃതി "ആനവരുന്നുണ്ടാന " കോഴിക്കോട്
കൈരളി വേദി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വനം മന്ത്രി എ.കെ.ശശീന്ദ്രൻ മാതൃഭൂമി ചെയർമാനും മാനേജിംഗ് എഡിറ്ററുമായ പി.വി. ചന്ദ്രന് നൽകി പ്രകാശനം ചെയ്യുന്നു.