കൊളക്കാട് അംബേദ്കർ സ്വയംസഹായ സംഘം രണ്ടാം വാർഷികം ; സൗജന്യ നേത്ര പരിശോധനാ ക്യാമ്പും ജീവിതശൈലി നിർണയ ക
കൊളക്കാട് അംബേദ്കർ സ്വയംസഹായ സംഘം രണ്ടാം വാർഷികം ; സൗജന്യ നേത്ര പരിശോധനാ ക്യാമ്പും ജീവിതശൈലി നിർണയ ക്യാമ്പും സംഘടിപ്പിച്ചു
Atholi News12 Oct5 min

കൊളക്കാട് അംബേദ്കർ സ്വയംസഹായ സംഘം രണ്ടാം വാർഷികം ; സൗജന്യ നേത്ര പരിശോധനാ ക്യാമ്പും ജീവിതശൈലി നിർണയ ക്യാമ്പും സംഘടിപ്പിച്ചു




അത്തോളി: കൊളക്കാട് അംബേദ്കർ സ്വയംസഹായ സംഘത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പും ജീവിതശൈലി നിർണയ ക്യാമ്പും സംഘടിപ്പിച്ചു. അത്തോളി സഹകരണ ആശുപത്രിയും മലബാർ മാക്സ് വിഷനും സംയുക്തമായാണ് ക്യാമ്പ് നടത്തിയത്.

 അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ എം. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കെ. എം. സജീവൻ അധ്യക്ഷത വഹിച്ചു. ബാലു അത്തോളി, ജോസ് സൺ എന്നിവർ സംസാരിച്ചു. സി. എം. രവീന്ദ്രൻ സ്വാഗതവും

ഷിജു എൻ. കെ. നന്ദിയും പറഞ്ഞു.

പ്രദേശവാസികൾക്ക് ആരോഗ്യപരിശോധനാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനും നേത്രാരോഗ്യത്തെക്കുറിച്ചും ജീവിതശൈലീ രോഗങ്ങളെക്കുറിച്ചും അവബോധം വളർത്തുന്നതിനുമാണ് ക്യാമ്പ് ലക്ഷ്യമിട്ടതെന്ന് സംഘാടകർ പറഞ്ഞു.

Recent News