അത്തോളിയിൽ മഴക്കാല പൂർവ്വ ശുചീകരണം സജീവം
അത്തോളിയിൽ മഴക്കാല പൂർവ്വ ശുചീകരണം സജീവം
Atholi NewsInvalid Date5 min

അത്തോളിയിൽ മഴക്കാല പൂർവ്വ ശുചീകരണം സജീവം


​അത്തോളി:കാലവർഷത്തിന് മുന്നോടിയായി അത്തോളി ഗ്രാമപഞ്ചായത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ ഓടകളും പൊതു ഇടങ്ങളുമാണ് ശുചീകരിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ, വാർഡ് മെമ്പർമാർ വിവിധ സന്നദ്ധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.

​പകർച്ചവ്യാധികൾ തടയുന്നതിനും മഴവെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനുമായാണ് ജനകീയ പങ്കാളിത്തത്തോടെയുള്ള ഈ ശുചീകരണ യജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും പഞ്ചായത്തിലെ മറ്റ് വാർഡുകളിൽ ശുചീകരണം തുടരുമെന്ന് അധികൃതർ അറിയിച്ചു.

Recent News