
കൊങ്ങന്നൂരിൽ ഉത്സവലഹരി ;
ആഹ്ലാദമായി സൗഹൃദം പറക്കുളം ഓണാഘോഷവും കുടുംബസംഗമവും
അത്തോളി: കൊങ്ങന്നൂർ സൗഹൃദം പറക്കുളം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. ഇലാഹിയ ഇംഗ്ലീഷ് സ്കൂളിൽ നടന്ന പരിപാടി അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കൂട്ടായ്മ പ്രസിഡന്റ് രാജീവൻ കെ.ടി. അധ്യക്ഷത വഹിച്ചു. അത്തോളി സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് സി.പി. സിയാദ്, ടി.പി. ജയേഷ് എന്നിവർ മുഖ്യാതിഥികളായി.
നായിബ് സുബേദാർ അനുപ്രതീഷ് പി.എം., അനഘ ബിനീഷ്, നിവേദ് എസ്.വി., അശ്വിനി എ.എസ്. എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശാന്തി മാവീട്ടിൽ, വിജയൻ സി., വാർഡ് അംഗങ്ങളായ സരിത എ.എം., അനിൽകുമാർ ഇടവലത്ത്, ഷമീർ കെ.എ.കെ., മുനീർ മാസ്റ്റർ എന്നിവർ സംസാരിച്ചു. സെക്രട്ടറി കരീം പി.കെ. സ്വാഗതവും ട്രഷറർ ഹാറൂൺ താജ് നന്ദിയും പറഞ്ഞു. ഗിരീഷ് ത്രിവേണി അവതാരകനായി.
രാവിലെ മുതൽ വൈകുന്നേരം വരെ വിവിധ കലാ-കായിക പരിപാടികളും കുടുംബസംഗമത്തിന്റെ ഭാഗമായി നടന്നു. ആവേശകരമായ പങ്കാളിത്തത്തോടെ നടന്ന പരിപാടികൾ കൊങ്ങന്നൂരിനെ ഓണാഘോഷത്തിന്റെ ഉത്സവലഹരിയിലാക്കി.
കഴിഞ്ഞ ഏഴു വർഷമായി കൊങ്ങന്നൂർ പറക്കുളത്ത് പ്രവർത്തിച്ചുവരുന്ന സൗഹൃദം പറക്കുളം കൂട്ടായ്മ സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ്. കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷം പ്രദേശത്തെ കുടുംബങ്ങളുടെ ഒത്തുചേരലിനും സൗഹൃദത്തിനും വേദിയായി.