വലിയങ്ങാടി ദുരന്തം : ബഷീറിനും അഷ്റഫിനും നാടിൻ്റെ കണ്ണീരിൽ കുതിർന്ന  അന്ത്യാഞ്ജലി ;   അത്തോളിയിൽ  ഹർത
വലിയങ്ങാടി ദുരന്തം : ബഷീറിനും അഷ്റഫിനും നാടിൻ്റെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി ; അത്തോളിയിൽ ഹർത്താൽ ആചരിച്ചു.
Atholi News24 Feb5 min

വലിയങ്ങാടി ദുരന്തം : ബഷീറിനും അഷ്റഫിനും നാടിൻ്റെ കണ്ണീരിൽ കുതിർന്ന  അന്ത്യാഞ്ജലി ; 

അത്തോളിയിൽ  ഹർത്താൽ ആചരിച്ചു.




അത്തോളി :കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നു വീണ് അപകടത്തിൽ മരിച്ച അത്തോളി കുനിയിൽ കടവ് സ്വദേശി ബഷീറിനും അത്തോളി കണ്ണി പൊയിൽ സ്വദേശി അഷ്റഫിനും

കണ്ണീരിൽ കുതിർന്ന 

അന്ത്യാഞ്ജലി

ബഷീറിൻ്റെ ഖബറടക്കം രാവിലെ 9.30 ഓടെ കുനിയിൽ 

ജുമാ മസ്ജിദ് ഖബർസ്ഥാനിലും, അത്തോളി കണ്ണി പൊയിൽ സ്വദേശി അഷ്റഫിന്റെ ഖബറടക്കം രാവിലെ 10 ഓടെ ചീക്കിലോട് ജുമാ മസ്ജിദിലും നടത്തി .

news image

വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. പ്രാർത്ഥനയിലും സംസ്ക്കാര ചടങ്ങിലും

പങ്കെടുക്കാനും ഒരു നോക്കു കാണാനുമായി നിരവധി പേരാണ് വീട്ടിലും പള്ളിയിലുമായി എത്തിയത്.

ആദരസൂചകമായി ചൊവ്വാഴ്ച രാവിലെ 10 വരെ അത്തോളിയിൽ

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ

കടകൾ അടച്ച് ഹർത്താൽ ആചരിച്ചു

Recent News