റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണ യാത്രക്കാരന് പുതുജീവൻ  ;ലോക ഹൃദയദിനത്തിൽ സി പി ആർ നൽകി മാതൃകയായി അഗ്നി
റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണ യാത്രക്കാരന് പുതുജീവൻ ;ലോക ഹൃദയദിനത്തിൽ സി പി ആർ നൽകി മാതൃകയായി അഗ്നിരക്ഷാസേന
Atholi News29 Sep5 min

റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണ യാത്രക്കാരന് പുതുജീവൻ ;ലോക ഹൃദയദിനത്തിൽ സി പി ആർ നൽകി മാതൃകയായി അഗ്നിരക്ഷാസേന


കൊയിലാണ്ടി: ലോക ഹൃദയദിനത്തിൽ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണ യാത്രക്കാരന് അഗ്നിരക്ഷാസേനാംഗങ്ങൾ സമയോചിതമായി സി പി ആർ നൽകി ജീവൻ രക്ഷകരായി.

തമിഴ്നാട് സേലം സ്വദേശി സത്യമൂർത്തി (60) ആണ് രക്ഷപ്പെട്ടത്.

ഇന്ന് വൈകിട്ട് 4.15 ഓടെ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലാണ് സത്യമൂർത്തിയെ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷൻ മാസ്റ്റർ വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽനിന്ന് അഗ്നിരക്ഷാസേനയുടെ ആംബുലൻസിൽ സേനാംഗങ്ങളായ സുകേഷ് കെ.ബി., രജിലേഷ് സി.എം., ഹോം ഗാർഡ് റിജേഷ് ആർ.ഐ. എന്നിവർ സ്ഥലത്തെത്തിയാണ് രക്ഷകരായത്

Recent News