
യുപിഐ ഇടപാടുകൾക്ക് അമിത ഫീസ് ഈടാക്കുന്നതിനെതിരെ പ്രതിഷേധമിരമ്പി ;
യൂത്ത് വിങ് ഇ-മെയിൽ ചലഞ്ച് നടത്തി
അത്തോളി: യുപിഐ ഇടപാടുകൾക്ക് അമിത ഫീസ് ഈടാക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് അത്തോളി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇ-മെയിൽ ചലഞ്ച് സംഘടിപ്പിച്ചു.
അത്തോളി വ്യാപാര ഭവനിൽ നടന്ന പരിപാടിയിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ട്രഷറർ ലിനീഷ് ആനശ്ശേരി, യൂത്ത് വിങ് ജനറൽ സെക്രട്ടറി ഇസ്ഹാഖ് സിറ്റി, ജില്ലാ കമ്മിറ്റി അംഗം ഷൗക്കത്ത് അത്തോളി, വൈസ് പ്രസിഡന്റ് ബിജു പുനത്തിൽ എന്നിവർ പങ്കെടുത്തു.