മെക് 7 മാതൃകയായി ;കുന്നത്തറ തോരാക്കടവ്   റോഡ് ശുചീകരിച്ചു
മെക് 7 മാതൃകയായി ;കുന്നത്തറ തോരാക്കടവ് റോഡ് ശുചീകരിച്ചു
Atholi News2 Oct5 min

മെക് 7 മാതൃകയായി ;കുന്നത്തറ തോരാക്കടവ്

റോഡ് ശുചീകരിച്ചു



അത്തോളി : ഗാന്ധിജയന്തി ദിനത്തിൽ തോരായി

മെക് 7 ഹെൽത്ത് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ

കുന്നത്തറ തോരായി കടവ് റോഡ് ശുചീകരിച്ചു.

വാർഡ് മെമ്പർ പി. കുഞ്ഞായൻ കുട്ടി ഉദ്ഘാടനം ചെയ്തു

റോഡിൻ്റെ ഇരുഭാഗവും കാടുമുടിയ നിലയിലായിരുന്ന കുന്നത്തറ തോരായി ക്കടവ് റോഡിലൂടെയുള്ളയാത്ര കുട്ടികൾക്കും മുതിർന്നവർക്കും, യാത്രകാർക്കും വളരെ പ്രയാസമേറിയതാണ്. പുഴയോട് ചേർന്ന സ്ഥലമായതിനാൽ ക്ഷുദ്രജീവികളുടെ സാന്നിധ്യവും, ഇഴജീവികളുടെ ശല്യവും നിത്യ കാഴ്ചയാണ്. റോഡിന്റെ ഇരുഭാഗവും കോൺക്രീറ്റ് ചെയ്താൽ ഒരു പരിധിവരെ കാടുകയറുന്നത് ഒഴിവാകുമെന്ന് പ്രദേശവാസികൾ പറയുന്നു. അത് പോലെ റോഡിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളരുതെന്നും

മെക് 7 അംഗങ്ങൾ ആവശ്യപ്പെട്ടു .

.മെക് 7 ഹെൽത്ത് ക്ലബ്‌ അംഗങ്ങളായ പി. ബഷീർ, യു. കെ. ഉസ്മാൻ, മമ്മു മിഷൽ, കെ. കെ. ബഷീർ,പി. കെ. അബ്ദുൽ റഷീദ്,ജനാർദ്ദനൻ,

നിസാർ ബിസ്മി, വിജയൻ മാസ്റ്റർ,ഗഫൂർ പി, നൈസാം അൽഫ, മനോഹരൻ,

എ. കെ. ജലീൽ, എം.ഷിംജിത്ത്, സി. പി. ജമാൽ, സുബീഷ്, സാദിഖ്‌ മുറിനടക്കൽ, ശശി കെ. എം. ആർ നേതൃത്വം നൽകി.

രാവിലെ നടന്ന ഗാന്ധി അനുസ്മരണ ചടങ്ങിൽ എം മൂസ മാസ്റ്റർ, എ. കെ. ഷമീർ എന്നിവർ സംസാരിച്ചു.

Recent News