റോഡിന് കുറുകെ നായ ചാടി,ബ്രേക്കിട്ട കാർ ഓടയിലേക്ക് മറിഞ്ഞ് അപകടം ;യാത്രക്കാർ രക്ഷപെട്ടത് തലനാരിയിഴയ്ക
റോഡിന് കുറുകെ നായ ചാടി,ബ്രേക്കിട്ട കാർ ഓടയിലേക്ക് മറിഞ്ഞ് അപകടം ;യാത്രക്കാർ രക്ഷപെട്ടത് തലനാരിയിഴയ്ക്ക്
Atholi NewsInvalid Date5 min

റോഡിന് കുറുകെ നായ ചാടി,ബ്രേക്കിട്ട കാർ ഓടയിലേക്ക് മറിഞ്ഞ് അപകടം ;യാത്രക്കാർ രക്ഷപെട്ടത് തലനാരിയിഴയ്ക്ക് 





അത്തോളി:റോഡിന് കുറുകെ നായ ചാടിയതിനെ തുടർന്ന് ബ്രേക്കിട്ട കാർ, ഓടയിലേക്ക് മറിഞ്ഞ് അപകടം .കാറിലുണ്ടായിരുന്ന തീർത്ഥാകർ തലനാരിയിഴയ്ക്ക് രക്ഷപ്പെട്ടു.അണ്ടിക്കോട് സംസ്ഥാനപാതയിൽ ഇന്ന് പുലർച്ചെ 2.15 ന് ആണ് സംഭവം.മംഗലാപുരത്തുനിന്നും മാവേലിക്കരയ്ക്ക് മടങ്ങുകയായിരുന്ന തീർത്ഥാടകരായ മാവേലിക്കര സ്വദേശി വിശാലും കുടുംബവുമാണ് അപകടത്തിൽ പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന കാർ

26 BH 8516 വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഓടയിലേക്ക് മറയുകയായിരുന്നു.

കാർ പൂർണമായും തകർന്നു. മൂകാംബിക ഉൾപ്പെടെ ഏതാനും ക്ഷേത്രങ്ങൾ സന്ദർശിച്ച് സ്വദേശത്തേക്ക് മടങ്ങും വഴി കൊയിലാണ്ടിയിൽ നിന്നും ഗൂഗിൾ നിർദേശത്തിലാണ് സംസ്ഥാന പാതയിൽ പ്രവേശിപ്പിച്ചത്. അർദ്ധ രാത്രി റോഡിന് കുറുകെ ഒരാൾ മറി കടന്നതാണ് എന്ന് ആദ്യം കരുതി. അയാളെ രക്ഷപ്പെടുത്താനായി കാർ വെട്ടിക്കുകയായിരുന്നു. കാറിൽ നിന്നും ഇറങ്ങിയപ്പോഴാണ് തെരുവ് നായ കുറുകെ ചാടിയതെന്ന് വ്യക്തമായതെന്ന് വിശാൽ അത്തോളി ന്യൂസിനോട് പറഞ്ഞത്.എലത്തൂർ പോലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.പ്രദേശത്ത് വൈദ്യുതി ബന്ധം പൂർണമായും നിശ്ചലമായിരുന്നു.

ഈ ഭാഗത്ത് അപകടമുണ്ടാകുന്നത് പതിവാണ്,കഴിഞ്ഞ 6 മാസത്തിനുള്ളിൽ നാലാമത്തെ അപകടമാണിതെന്നും അപായസൂചന ബോർഡ് സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.വശങ്ങളിൽ സ്ലാബിട്ടെങ്കിലും പാതി പൊട്ടിയ അവസ്ഥയിലാണ്.

Recent News