
കോഴിക്കോട് വലിയങ്ങാടിയിൽ സ്ലാബ് തകർന്ന് അപകടം ; രണ്ട് അത്തോളി സ്വദേശികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണ അന്ത്യം
കോഴിക്കോട് :വലിയങ്ങാടിയിൽ പഴയ പാസ്പോർട്ട് ഓഫീസിൻ്റെ കോൺഗ്രീറ്റ് സ്ലാബ് തകർന്ന് ദേഹത്ത് വീണു മൂന്ന് പേർക്ക് ദാരുണ അന്ത്യം
തിങ്കളാഴ്ച ഉച്ചക്ക് 12. 30 ഓടെയായിരുന്നു അപകടം.
വലിയങ്ങാടിയിലെ
കയറ്റിറക്ക് - ലോറി തൊഴിലാളികളായ കിണാശേരി സ്വദേശി ജബ്ബാർ , അത്തോളി സ്വദേശികളായ അഷ്റഫ് , ബഷീർ എന്നിവരാണ് മരിച്ചത് .
പരിക്കേറ്റ കയറ്റിറക്ക് തൊഴിലാളി വിനോദിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് ആദ്യം ബീച്ചാശുപത്രിയിൽ എത്തിച്ചിരുന്നു.
മൊത്തം
5 പേരാണ് അപകടത്തിൽപ്പെട്ടത്. കെട്ടിടത്തിന്
70 വർഷത്തെ കാലപഴക്കമുണ്ട് , ഇത് സംബന്ധിച്ച് റിപോർട്ട് ലഭിച്ചിരുന്നതായി കോർപ്പറേഷൻ സെക്രട്ടറി പറഞ്ഞു. ബി ജെ പി യും കോൺഗ്രസ് പ്രവർത്തകരും കോർപ്പറേഷൻ ഓഫീസിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
മരിച്ചവരോടുള്ള ആദര സൂചകമായി ഇന്ന് മൂന്ന് മുതൽ നാളെയും വലിയങ്ങാടിയിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടും.