
അത്തോളിയിൽ അത്യാധുനിക ദന്തചികിത്സാ സൗകര്യങ്ങളുമായി ഒറ ഡെന്റൽ ക്ലിനിക് പ്രവർത്തനം ആരംഭിച്ചു
അത്തോളി: അത്യാധുനിക ദന്തചികിത്സാ സൗകര്യങ്ങളുമായി ഒറ ഡെന്റൽ ക്ലിനിക് അത്തോളിയിൽ പ്രവർത്തനം തുടങ്ങി. അത്തോളി മെയിൻ റോഡിലെ
കാലിക്കറ്റ് ജ്വല്ലറിയ്ക്ക് സമീപം മാസ് ആർക്കേഡിൽ സജ്ജീകരിച്ച ക്ലിനിക്കിന്റെ ഉദ്ഘാടനം എം.കെ. രാഘവൻ എം.പി നിർവഹിച്ചു.
ഓറ ഡെൻ്റൽ സർജനും മാനേജിംഗ് ഡയറക്ടറുമായ
ഡോ. നിഹാൽ മുഹമ്മദ്
അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം ജയകൃഷ്ണൻ മുഖ്യാതിഥിയായി.
കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സുനിൽ കൊളക്കാട് , മുസലിം ലിഗ്
ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡൻ്റ് സാജിത് കോറോത്ത് , വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് കൊല്ലോത്ത് ഗോപാലൻ തുടങ്ങിയർ സന്നിഹിതരായി.
വിവിധ ദന്തചികിത്സാ സേവനങ്ങൾ ഒരിടത്ത് ലഭ്യമാക്കുന്ന രീതിയിലാണ് ക്ലിനിക് സജ്ജീകരിച്ചിരിക്കുന്നത്. റൂട്ട് കനാൽ ചികിത്സ, ഡെന്റൽ ഇംപ്ലാന്റ്, മോണരോഗ ചികിത്സ, ക്രൗൺ ആൻഡ് ബ്രിഡ്ജസ്, പല്ല് വൃത്തിയാക്കലും പോളിഷിങ്ങും, ഓർത്തോഡോണ്ടിക്സ്, ക്ലിയർ അലൈനേഴ്സ്, സ്മൈൽ ഡിസൈനിങ്, വീനീർസ്, കുട്ടികളുടെ ദന്തചികിത്സ, പല്ലിന്റെ നിറത്തിലുള്ള ഫില്ലിങ്ങുകൾ, പല്ല് പറിക്കൽ, ചെറിയ ശസ്ത്രക്രിയകൾ തുടങ്ങിയ സേവനങ്ങൾ
ഇവിടെ ലഭ്യമാകും.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു മാസം ദന്തപരിശോധന സൗജന്യം.
അപ്പോയിന്റ്മെന്റിനും കൂടുതൽ വിവരങ്ങൾക്കും വിളിക്കാം -ഫോൺ : 8075026232