*അത്തോളിയിൽ സ്കൂട്ടർ ഇടിച്ച് അപകടം ; കാൽനടയാത്രക്കാരന് ദാരുണാന്ത്യം ; സി സി ടി വി ദൃശ്യം പുറത്ത്
*അത്തോളിയിൽ സ്കൂട്ടർ ഇടിച്ച് അപകടം ; കാൽനടയാത്രക്കാരന് ദാരുണാന്ത്യം ; സി സി ടി വി ദൃശ്യം പുറത്ത്
Atholi News19 Sep5 min

*അത്തോളിയിൽ സ്കൂട്ടർ ഇടിച്ച് അപകടം* :

 *കാൽനടയാത്രക്കാരന് ദാരുണാന്ത്യം* ;

*സി സി ടി വി ദൃശ്യം പുറത്ത്*




അത്തോളി:കോതങ്കലിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ കാൽനടയാത്രക്കാരന് ദാരുണ അന്ത്യം. കോതങ്കൽ സ്വദേശി സെയ്തലവിയാണ് ( 65) മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.20ഓടെയായിരുന്നു സംഭവം.

രണ്ട് വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടർ അമിതവേഗത്തിലെത്തി സെയ്തലവിയെ ഇടിക്കുകയായിരുന്നു(സിസി ടി വി ദൃശ്യം).ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സെയ്തലവിക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽ സ്കൂട്ടറിന്റെ പിൻസീറ്റിലിരുന്ന വിദ്യാർത്ഥിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

അപകടം നടന്നയുടൻ നാട്ടുകാർ ചേർന്ന് പരിക്കേറ്റവരെ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് സെയ്തലവിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകിയെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. അത്തോളി പൊലീസ്കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Recent News