
സേവാഭാരതി അത്തോളി
ആറാം വാർഷികം ആഘോഷിച്ചു
അത്തോളി: ദേശീയ സേവാഭാരതിയുടെ ഘടകമായ സേവാഭാരതി അത്തോളിയുടെ ആറാം വാർഷികം
ആഘോഷിച്ചു.
ജനറൽ ബോഡി യോഗം അത്തോളി കൊല്ലോത്ത് സാമി മെമ്മോറിയൽ ഹാളിൽ നടന്നു. യോഗത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘം കാക്കൂർ ഖണ്ഡ് സമ്പർക്ക പ്രമുഖ് അരവിന്ദാക്ഷൻ പുതിയ 13 അംഗ ഭരണസമിതിയെ പ്രഖ്യാപിച്ചു.
വൈസ് പ്രസിഡന്റ് എം. കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ആർ. എം. വിശ്വന്റെ ഏകാത്മതാ മന്ത്രത്തോടെ ചടങ്ങ് ആരംഭിച്ചു.
സെക്രട്ടറി ശ്രീജിത്ത് എസ്. പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഷാജി കോളിയോട്ട് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
ചർച്ചകൾക്കും ബജറ്റ് അവതരണത്തിനും ശേഷം പുതിയ ഭരണസമിതി നിലവിൽ വന്നു.
സേവാഭാരതി ജില്ലാ സമിതി അംഗം ഭാസ്കരൻ സേവാസന്ദേശം നൽകി.
ആർ. എം. വിശ്വൻ സ്വാഗതവും
വൈസ് പ്രസിഡന്റ് കൃഷ്ണൻ മണാട്ട് നന്ദി രേഖപ്പെടുത്തി.
പുതിയ ഭാരവാഹികൾ: പ്രസിഡന്റ് റിംഷിത്ത് കെ. കെ.,
സെക്രട്ടറി ശ്രീജിത്ത് എസ്., ട്രഷറർ ഷാജി കോളിയോട്ട്, വൈസ് പ്രസിഡന്റുമാർ എം. കെ. രവീന്ദ്രൻ, കൃഷ്ണൻ മണാട്ട്, ജോയിന്റ് സെക്രട്ടറിമാർ ആർ. എം. വിശ്വൻ, അമൃത എം., ആരോഗ്യ വിഭാഗം ധർമ്മരാജൻ, വിദ്യാഭ്യാസ വിഭാഗം സ്റ്റെഫിൻലാൽ, സ്വാവലംബന വിഭാഗം സുനിൽകുമാർ, സാമൂഹിക വിഭാഗം സുധാകരൻ ആനപ്പാറി, ആപത് സേവ വിഭാഗം മോഹനൻ കോഴിക്കോട്ടയിൽ.
1989-ൽ സ്ഥാപിതമായ ദേശീയ സേവാഭാരതി
"മാനവ സേവ മാധവ സേവ" എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് ആരോഗ്യം, വിദ്യാഭ്യാസം, ആപത് സേവ, സാമൂഹികം, സ്വാവലംബനം തുടങ്ങിയ മേഖലകളിൽ ജാതി-മതഭേദമന്യേ സേവന പ്രവർത്തനങ്ങൾ നടത്തി വരികയാണ്. "ലഹരിമുക്ത കേരളം – ആരോഗ്യമുക്ത കേരളം", "തല ചായ്ക്കാനൊരിടം" തുടങ്ങിയ പദ്ധതികളിലൂടെ സംഘടന ശ്രദ്ധേയമായ സേവന പ്രവർത്തനങ്ങൾ തുടരുന്നു.