ഗ്യാനേഷ്കുമാറിൻ്റെ രാജി ; അത്തോളിയിൽ  മുസ്‌ലിം ലീഗ് പ്രതിഷേധ റാലി
ഗ്യാനേഷ്കുമാറിൻ്റെ രാജി ; അത്തോളിയിൽ മുസ്‌ലിം ലീഗ് പ്രതിഷേധ റാലി
Atholi News9 Oct5 min

ഗ്യാനേഷ്കുമാറിൻ്റെ രാജി ; അത്തോളിയിൽ

മുസ്‌ലിം ലീഗ് പ്രതിഷേധ റാലി




അത്തോളി: വോട്ടവകാശം ഇല്ലാതാക്കി തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ നേതൃത്വം നൽകിയ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷൻ ഗ്യാനേഷ്കുമാർ രാജി വെക്കണമെന്നാവശ്യപ്പെട്ടും കേന്ദ്ര പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അറസ്റ്റു

ചെയ്തതിലും രാജ്യവ്യാപകമായി മുസ്ലിം ലീഗ് നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അത്തോളി ടൗണിൽ പ്രതിഷേധ റാലി നടത്തി. മണ്ഡലം പഞ്ചായത്ത് നേതാക്കളായ സാജിദ് കോറോത്ത്, എ.പി അബ്ദുറഹിമാൻ, സി.കെ അബ്ദുറഹിമാൻ, ടി.പി അബ്ദുൽ ഹമീദ്, മുസ്തഫ കൊളക്കാട്, കെ.കെ ബഷീർ, വി.പി ഷാനവാസ്, ഹാരിസ് പാടത്തിൽ, നിസാർ കൊളക്കാട്, എം.സി ഉമ്മർ, കെ.എ.കെ ഷമീർ, കരിമ്പയിൽ അബ്ദുൽ അസീസ്, എൻ.എ റഈസുദ്ദീൻ വാഹിദ്, ഫാസിൽ കൊങ്ങന്നൂർ, അബ്ദുൽ റസാഖ് അബ്ദുല്ല കേളോത്ത്, റഹീം കുട്ടോത്ത് തുടങ്ങിയവർ നേതൃത്വം നൽകി.






ചിത്രം : പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അത്തോളി ടൗണിൽ നടന്ന പ്രതിഷേധ റാലി

Recent News