മതസൗഹാർദ്ദത്തിന്റെ മനോഹര മാതൃക ;    തോരായിൽ നബിദിന ഘോഷയാത്രയ്ക്ക് ക്ഷേത്രത്തിന്റെ ഹൃദ്യ സ്വീകരണം
മതസൗഹാർദ്ദത്തിന്റെ മനോഹര മാതൃക ; തോരായിൽ നബിദിന ഘോഷയാത്രയ്ക്ക് ക്ഷേത്രത്തിന്റെ ഹൃദ്യ സ്വീകരണം
Atholi News25 Aug5 min

മതസൗഹാർദ്ദത്തിന്റെ മനോഹര മാതൃക ;


തോരായിൽ നബിദിന ഘോഷയാത്രയ്ക്ക് ക്ഷേത്രത്തിന്റെ ഹൃദ്യ സ്വീകരണം



അത്തോളി: മതസൗഹാർദ്ദത്തിന്റെ സന്ദേശം പകർന്നു നൽകി തോരായിൽ നബിദിന ഘോഷയാത്രയ്ക്ക് ശ്രീ മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി ഹൃദ്യമായ സ്വീകരണം നൽകി.

കിഫായത്ത് സിബിയാൻ മദ്രസ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മീലാദ് ശരീഫ് നബിദിന ഘോഷയാത്രയാണ് തോരായി ശ്രീ മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് എത്തിയത്.

ഘോഷയാത്ര ക്ഷേത്രപരിസരത്ത് എത്തിയപ്പോൾ ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും ചേർന്ന് ഊഷ്മളമായ സ്വീകരണം നൽകി. വിശ്വാസങ്ങളും ആചാരങ്ങളും വ്യത്യസ്തമാണെങ്കിലും പരസ്പര സ്നേഹവും ബഹുമാനവും കാത്തുസൂക്ഷിക്കുന്ന നാടിന്റെ പാരമ്പര്യത്തിന്റെ നേർക്കാഴ്ചയായി സ്വീകരണം മാറി.

ക്ഷേത്ര കമ്മിറ്റി രക്ഷാധികാരി പുഴക്കലാട്ട് കുമാരൻ, 

സെക്രട്ടറി പ്രദീപൻ അഴയിൽ, 

വൈസ് പ്രസിഡന്റ് മനോജ് കെ.കെ., ജോയിന്റ് സെക്രട്ടറിമാരായ പ്രദീപൻ പി.ടി, ബൈജു കെ.കെ., ട്രഷറർ മണാട്ട് കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. ക്ഷേത്ര കമ്മിറ്റി അംഗങ്ങളായ ഉണ്ണികൃഷ്ണൻ സി. മനോഹരൻ, നിധിൻ, ഷാജു, എൻ.പി. കല്യാണി, സരള, ഷിംജിത്, സിഞ്ചു തുടങ്ങിയവരും പങ്കെടുത്തു.

തോരായി ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി ഭാരവാഹികളായ മമ്മു ഷമാസ്, ജലീൽ പാടത്തിൽ, യു.കെ. ഉസ്മാൻ, യൂസഫ് മറിയാസ്, മൊയ്തു ആര്യാടത്ത്, തറോൽ അബ്ദുറഹ്മാൻ, എം.കെ. ബഷീർ, എ.കെ. ഷമീർ, കെ.സി. ബഷീർ തുടങ്ങിയവർ നബിദിന ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.

വിശ്വാസങ്ങൾ വേറെയായാലും മനസ്സുകൾ ഒന്നാകാം എന്ന സന്ദേശമാണ് തോരായിലെ ഈ സ്നേഹസ്വീകരണം നൽകുന്നത്. നബിദിന ഘോഷയാത്രയ്ക്ക് ക്ഷേത്രമുറ്റത്ത് ലഭിച്ച സ്വീകരണം മതസൗഹാർദ്ദത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും ഹൃദയസ്പർശിയായ മാതൃകയായി മാറി. നാടിന്റെ ഐക്യവും സാഹോദര്യവും ഉയർത്തിപ്പിടിക്കുന്ന ഇത്തരം കൂട്ടായ്മകൾ സാമൂഹിക ജീവിതത്തിന് കൂടുതൽ കരുത്തുപകരുന്നതാണ്.

Recent News