നുസ്രത്തുൽ മസാക്കീൻ ചാരിറ്റബിൾ ട്രസ്റ്റ് റംസാൻ - ഭക്ഷ്യകിറ്റ് വിതരണം ചെയ്തു
നുസ്രത്തുൽ മസാക്കീൻ ചാരിറ്റബിൾ ട്രസ്റ്റ് റംസാൻ - ഭക്ഷ്യകിറ്റ് വിതരണം ചെയ്തു
Atholi NewsInvalid Date5 min

നുസ്രത്തുൽ മസാക്കീൻ ചാരിറ്റബിൾ ട്രസ്റ്റ്

റംസാൻ - ഭക്ഷ്യകിറ്റ് വിതരണം ചെയ്തു





അത്തോളി :കൊങ്ങന്നൂർ മലയിൽ പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന നുസ്രറത്തുൽ മസാക്കീൻ ചാരിറ്റബിൾ ട്രസ്റ്റ് ( എൻ എം സി ടി ) മഹല്ല് നിവാസികൾക്ക് റംസാൻ - ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.ഇസ്ലാഹുൽ ഇസ്ലാം മദ്രസയിൽ നടന്ന ചടങ്ങിൽ മഹല്ല് പ്രസിഡൻ്റ് സാജിദ് കോറോത്ത്, 

എൻ എം സി ടി പ്രസിഡൻ്റ് കുനിയിൽ ഹമീദിന് നൽകി വിതരണോദ്ഘാടനം നിർവ്വഹിച്ചു.സഹജീവികളെ ചേർത്ത് പിടിക്കലാണ് റംസാൻ നൽകുന്ന സന്ദേശം അതിൻ്റെ പ്രതീകമാണ് കിറ്റ് വിതരണമെന്ന് സാജിദ് കോറോത്ത് പറഞ്ഞു.വിദേശത്തും സ്വദേശത്തുമുള്ള ഒട്ടേറെ സുമനസ്സുകളുടെ സ്നേഹമാണ് കിറ്റിലൂടെ പങ്കുവെക്കുന്നതെന്ന്

ട്രസ്റ്റ് പ്രസിഡൻ്റ് കുനിയിൽ ഹമീദ് പറഞ്ഞു.

ട്രസ്റ്റ് സെക്രട്ടറി ലത്തീഫ് കോറോത്ത്,മഹല്ല് കമ്മിറ്റി ജന സെക്രട്ടറി താരിഖ് കുനിയിൽ ,ട്രഷറർ 

നവാസ് മേയത്തറമ്മൽ, ട്രസ്റ്റ്ട്രഷറർ റിയാസ് കളത്തിൽ ,പി പി ഷർഷാദ് ,മമ്മദ് കോയ ഹാജി, ഒ കെ അഷറഫ് ,

കെ ബി ജെ എം -യു എ ഇ ചാപ്റ്റർ ഭാരവാഹികളായ പാണക്കാട് അബ്ദുൽ സമദ് , പാണക്കാട് മുജീബ് , ബഷീർ കാഞ്ഞിരത്തിൽ , സൗദി പ്രതിനിധി 

ഷംസുദ്ദീൻ അൽത്താജ് , 

മുൻ സെക്രട്ടറി സലിം കോറോത്ത്,തസ്ലി കോരോത്ത് എന്നിവർ പ്രസംഗിച്ചു.

ഷാഹുൽ ഹമീദ് ഉസ്താദ് പ്രാർത്ഥന നടത്തി.

മൂന്നുറോളം പേർക്കാണ് കിറ്റ് വിതരണം ചെയ്തത്.





ഫോട്ടോ :കൊങ്ങന്നൂർ മലയിൽ പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന നുസ്രത്തുൽ മസാക്കീൻ ചാരിറ്റബിൾ ട്രസ്റ്റ് 

മഹല്ല് നിവാസികൾക്ക് റംസാൻ - ഭക്ഷ്യകിറ്റ് 

ഇസ്ലാഹുൽ ഇസ്ലാം മദ്രസയിൽ നടന്ന ചടങ്ങിൽ

മഹല്ല് പ്രസിഡൻ്റ് സാജിദ് കോറോത്ത് 

എൻ എം സി ടി പ്രസിഡൻ്റ് കുനിയിൽ ഹമീദിന് നൽകി വിതരണോദ്ഘാടനം നിർവ്വഹിക്കുന്നു.

Recent News