
അത്തോളിയിൽ വനിത ലീഗ് കൺവൻഷൻ;
അണികളിൽ ആവേശമായി
അത്തോളി:അത്തോളി പഞ്ചായത്ത് വനിത ലീഗ് കമ്മിറ്റി സംഘടിപ്പിച്ച വനിത ലീഗ് കൺവൻഷൻ മുസ് ലിം ലീഗ് മണ്ഡലം പ്രസിഡന്റ് സാജിദ് കോറോത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വനിത ലീഗ് പ്രസിഡന്റ് മൈമൂന കൊട്ടാരോത്ത് അധ്യക്ഷയായി. ഹരിത മുൻ സംസ്ഥാന സെക്രട്ടറി അഫ്ഷില ഷഫീഖ് മുഖ്യ പ്രഭാഷണം നടത്തി.മുസ് ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് എ.പി അബ്ദു റഹിമാൻ,പഞ്ചായത്ത് ലീഗ് പ്രസിഡന്റ് സി.കെ അബ്ദു റഹിമാൻ,ജനറൽ സെക്രട്ടറി ടി.പി അബ്ദുൽ ഹമീദ്,ട്രഷറർ മുസ്തഫ കൊളക്കാട് , വനിത ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ബി.വി ഷറീന,മണ്ഡലം ജനറൽ സെക്രട്ടറി റംല പയ്യം പുനത്തിൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.എ.കെ ഷമീർ, എ.എം സരിത, എം.സി ഉമ്മർ,റഷീദ ഷാനവാസ് സംസാരിച്ചു.പഞ്ചായത്ത് വനിത ലീഗ് ജനറൽ സെക്രട്ടറി അഷിത അജ്നാസ് സ്വാഗതവും കെ. ജാസ്മിൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി റഷീദ ഷാനവാസ് (പ്രസി.), ടി.ടി.ഷറീന,റസീന തോരായി, സൗദ കൂമുള്ളി (വൈ.പ്രസി.),അഷിദ അജ്നാസ് (ജന.സെക്ര.),സമീറ കൊളക്കാട്,ആയിഷ കമ്മോട്ടിൽ (ജോ.സെക്ര.),റഹ് മത്ത് കുനിയിൽ കടവ് (ട്രഷ.)എന്നിവരെ തിരഞ്ഞെടുത്തു.
ചിത്രം:അത്തോളി പഞ്ചായത്ത് വനിത ലീഗ് കൺവൻഷൻ സാജിദ് കോറോത്ത് ഉദ്ഘാടനം ചെയ്യുന്നു