കണ്ണീരിൽ യാത്ര മൊഴി നൽകി  കൊരയങ്ങാട് ;  അദ്വൈത് ഇനി ഓർമ്മയിൽ
കണ്ണീരിൽ യാത്ര മൊഴി നൽകി കൊരയങ്ങാട് ; അദ്വൈത് ഇനി ഓർമ്മയിൽ
Atholi News16 Apr5 min

കണ്ണീരിൽ യാത്ര മൊഴി നൽകി കൊരയങ്ങാട് ;

അദ്വൈത് ഇനി ഓർമ്മയിൽ



കൊയിലാണ്ടി :പടക്കം പൊട്ടിക്കുന്നതിനിടെ മരിച്ച കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥി

അദ്വൈത് (16) നാട് വിട നൽകി , വാദ്യകലാകാരൻ ഇനി ഓർമ്മകളിൽ .

ഈ വർഷം എസ് എസ് എൽ സി പരീക്ഷയെഴുതിയ അദ്വൈത് ഒരു നല്ല വാദ്യകലാകാരനും, കൂട്ടുകാരുടെയും അധ്യാപകരുടെയും പ്രിയപ്പെട്ടവനായിരുന്നു വീടിനോട് ചേർന്ന ഗ്രൗണ്ടിൽ കൂട്ടുകാർക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്.

യൂട്യൂബിൽ കണ്ടതുപോലെ സ്റ്റീൽ പാത്രം കമിഴ്ത്തി വെച്ച് അതിനുള്ളിൽ പടക്കം കത്തിക്കുകയായിരുന്നു. എന്നാൽ ദൃശ്യങ്ങളിലേതുപോലെ അത് മുകളിലേക്ക് പൊങ്ങാതെ, അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചു. പാത്രത്തിന്റെ ഒരു ചെറിയ ചീൾ ദേഹത്ത് തെറിച്ചതാണ് ജീവന്‍ നഷ്ടമാകാൻ കാരണമായത്.

ഇത് ഒരു അപകടമല്ല അറിയാതെയുണ്ടായ ഒരു വലിയ പാഠമാണ്. നാട്ടുകാർക്കും വീട്ടുകാർക്കും

പ്രിയപ്പെട്ട അദ്വൈതിന്റെ വേർപാട് സഹിക്കാനാകാത്തതാണ്…

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Recent News