
അത്തോളിയിൽ എഴുത്തുകാർ സംഗമിച്ചു ;
അവസരം ഒരുക്കി സ്പെയിസ് അത്തോളി
അത്തോളി:വായന വാരാചരണത്തോടനുബന്ധിച്ച് സ്പേസ് അത്തോളി സംഘടിപ്പിച്ച നാട്ടുവായന എഴുത്തു വഴി പ്രാദേശിക എഴുത്തുകാരുമായി സംവദിച്ച് കൊണ്ട് വ്യത്യസ്തമായ ഒരു പരിപാടിയായി മാറി.
പ്രദേശത്തെ ഒമ്പതോളം എഴുത്തുകാർ പങ്കെടുത്ത പരിപാടി അവരുടെ എഴുത്തനുഭവം സഹൃദയര്യമായി പങ്കുവെച്ചു. പരിപാടി അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ജയകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. സ്പേസ് പ്രസിഡന്റ് ബി.കെ ഗോകുൽ ദാസ് അധ്യക്ഷനായി. സുരേന്ദ്രൻ ചീക്കിലോട് പ്രധാന ഭാഷണം നടത്തി
എഴുത്തുകാരായ രഘുനാഥ് കുളത്തൂർ, എം റംഷാദ്, സുരേഷ് പാറപ്രം, ഷൈജി ഷാജു, ബാലകൃഷ്ണൻ കൊടശ്ശേരി, ഷാജു മാഷ് , കെ.വി അബ്ദുള്ള കോയ, ലീലാവതി പി.സി, മുതലായവർ പങ്കെടുത്തു. അത്തോളി ഹൈസ്കൂൾ വിദ്യാർത്ഥിയായ അഥീന എംടി യുടെ രണ്ടാമൂഴത്തിൻ്റെ വായനാനുഭവം പങ്കുവെച്ചു. സെക്രട്ടറി സുരേഷ് അക്ഷരി സ്വാഗതവും
ട്രഷറർ കൃഷ്ണകുമാരി കെ.വി. നന്ദിയും പറഞ്ഞു.