
റിട്ട.എസ് ഐ പനങ്ങാട് പുത്തലത്ത് ദാമോദരൻ വാക്ക ( 74) നിര്യാതനായി
ബാലുശ്ശേരി : റിട്ട.എസ് ഐ പനങ്ങാട് പുത്തലത്ത് ദാമോദരൻ വാക്ക ( 74) നിര്യാതനായി.
ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച വൈകീട്ട് 4 ഓടെയായിരുന്നു അന്ത്യം.ബി എസ് എൻ എൽ ഓഫീസിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്ര വഴിയിൽ മരണം സംഭവിച്ചു.
ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ നിന്ന് സബ് ഇൻസ്പെക്ടർ ആയാണ് വിരമിച്ചത്.ഓടക്കാളി വാക്ക സ്ഥാനികൻ , തെയ്യം കലാകാരൻ , നാടക രചയിതാവ് , സംവിധായകൻ എന്നീ മേഖലകളിൽ പ്രശസ്തൻ.
ഭാര്യ പ്രകാശിനി ( എരഞ്ഞിക്കൽ ) , മക്കൾ - നിഷ ( കൊടുവള്ളി ) , നിഷാന്ത് ( സ്റ്റുഡിയോ ),അമ്പിളി ( മണാശ്ശേരി ).മരുമക്കൾ - മനോജ് ആവണി (ചിത്രകല അധ്യാപകൻ) , സൗമ്യനിഷാന്ത് ( ഹെഡ് നഴ്സ് - മലബാർ മെഡിക്കൽ കോളേജ് ) ,ഷനോജ് ( സ്വകാര്യ സ്ഥാപനം ).
സഹോദരന്മാർ - , പൂത്തലത്ത് ഹരിദാസൻ ( റിട്ട. ഡ്രോയിംഗ് അധ്യാപകൻ ) ,പരേതനായ പുത്തലത്ത് കുമാരൻ,
, ജാനു ( പന്തലായനി) , ലീല ( കൊടുവള്ളി) , ശാന്ത (എളാട്ടേരി ) സംസ്ക്കാരം : ബുധനാഴ്ച രാവിലെ 10 ന് പനങ്ങാട് പുത്തലത്ത് തറവാട് വളപ്പിൽ നടക്കും.
ഫോൺ : 9947810838 ( ബാബു - ജ്യേഷ്ഠൻ്റെ മകൻ )