തോരായി ശാഖ മുസ്ലിം ലീഗ് കുടുംബ സംഗമം
തോരായി ശാഖ മുസ്ലിം ലീഗ് കുടുംബ സംഗമം
Atholi NewsInvalid Date5 min

തോരായി ശാഖ മുസ്ലിം ലീഗ് കുടുംബ സംഗമം




അത്തോളി: അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന മുദ്രാവാക്യവുമായി തോരായി ശാഖ മുസ്ലിം ലീഗ് കുടുംബ സംഗമവും 

യൂത്ത് ലീഗ് സമ്മേളനവും നടത്തി. ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് സാജിദ് കോറോത്ത് ഉദ്ഘാടനം ചെയ്തു. ശാഖ ലീഗ് പ്രസിഡന്റ് 

തറോൽ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത്‌ മെമ്പർ റംസീന നരിക്കുനി മുഖ്യ പ്രഭാഷണം നടത്തി. നംഷീദ് പുതുപ്പാടി മുഖ്യാഥിതിയായി. 

മമ്മു ഷമാസ്,ആര്യടത്ത് മൊയ്തു,യു.കെ ഉസ്മാൻ , ബി.വി ഷറീന, റഷീദ ഷാനവാസ്, റസീന, അഫ്സത്ത്, ഷാഹിദ ഗഫൂർ സംസാരിച്ചു. മുസ്ലിം ലീഗ് ശാഖ സെക്രട്ടറി എ. കെ. ഷമീർ സ്വാഗതവും, ട്രഷറർ യൂസഫ് മറിയാസ് നന്ദിയും പറഞ്ഞു. സാദിഖ് തോരായി യുടെ സംഗീത വിരുന്നും ഉണ്ടായിരിന്നു.




ചിത്രം: തോരായി ശാഖ മുസ്ലിം ലീഗ് കുടുംബ സംഗമം സാജിദ് കോറോത്ത് ഉദ്ഘാടനം ചെയ്യുന്നു

Recent News