ചീക്കിലോട് നീതി പോളി ക്ലിനിക് പ്രവർത്തനം ആരംഭിച്ചു
ചീക്കിലോട് നീതി പോളി ക്ലിനിക് പ്രവർത്തനം ആരംഭിച്ചു
Atholi News14 Jun5 min

ചീക്കിലോട് നീതി പോളി ക്ലിനിക് പ്രവർത്തനം ആരംഭിച്ചു




 ചീക്കിലോട് :ചീക്കിലോട് സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ ആരംഭിച്ച നീതി മെഡിക്കൽ സ്റ്റോർ ലബോറട്ടറി ആൻഡ് പോളി ക്ലിനിക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി സി കെ ദിലീപ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് 

സി കെ രാജൻ മാസ്റ്റർ, ചേളന്നൂർ ബ്ലോക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹരിദാസൻ ഈച്ചരോത്ത്, നന്മണ്ട ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ 'പ്രതിഭ രവീന്ദ്രൻ, പഞ്ചായത്ത് മെമ്പർമാരായ ശ്രീമതി സ്മിത ഉണ്ണൂലികണ്ടി, ശ്രീമതി സമീറ ഉളാറാട്ട്, ശ്രീമതി ടി എം മിനി, ചീക്കിലോട് അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എ.ശ്രീധരൻ മാസ്റ്റർ , ചീക്കിലോട് ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റ് എൻ കെ രാധാകൃഷ്ണൻ, പി ബാലൻ, രോഷിത് പി പി, മഹേഷ് കോറോത്ത്, പി കെ മൊയ്തീൻ കോയ,റിജുൽ പി വി, എം വി പി അബൂബക്കർ, പി സി ശശിധരൻ മാസ്റ്റർ,ജാഫർ കെ, നൗഷാദ്, കെ ഗിരീഷ് എന്നിവർ സംസാരിച്ചു ബാങ്ക് പ്രസിഡന്റ് കെ ഉണ്ണികൃഷ്ണൻ സ്വാഗതവും വൈസ് പ്രസിഡന്റ് പി വിശ്വൻ നന്ദിയും പറഞ്ഞു

Recent News