ഓട്ടോ ഡ്രൈവർമാരുടെ കൂട്ടായ്മ ഇഫ്താർ  സംഗമം നടത്തി
ഓട്ടോ ഡ്രൈവർമാരുടെ കൂട്ടായ്മ ഇഫ്താർ സംഗമം നടത്തി
Atholi News10 Mar5 min

ഓട്ടോ ഡ്രൈവർമാരുടെ കൂട്ടായ്മ ഇഫ്താർ

സംഗമം നടത്തി



അത്തോളി :അത്താണി ഓട്ടോ ഡ്രൈവർമാരുടെ കൂട്ടായ്മ ഇഫ്താർ

സംഗമം നടത്തി.

സൗഹൃദത്തിന്റേയും സഹോദര്യത്തിന്റേയും  അടയാളപ്പെടുത്തലായ ഇഫ്‌താ സംഗമം മാതൃകയായി. അത്താണിയിലെ വ്യാപാരികളുടെ സഹകരണത്തോടെ നടത്തിയ ഇഫ്‌താർ

വിരുന്നിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധിയാളുകൾ പങ്കെടുത്തു.

 അത്തോളി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അനിൽ മാസ്റ്റർ, മാധ്യമ പ്രവർത്തകൻ അജീഷ് അത്തോളി, ഷെറീജ് കേരളാ വിഷൻ, ശേഖർ അത്തോളി വിഷൻ , സമൂഹത്തിലെ വ്യത്യസ്ത മേഖലയിൽ നിന്നുള്ളവർ പങ്കെടുത്തു.

വി എം സുരേഷ് ബാബു, എഎം ബദറുദീൻ, തെസ്ലീo ഒ കെ, രജീഷ് ഒ ടി ,സിദീഖ് പി കെ ,സജീഷ്, നിഖിൽ, അസീസ് കുനിയിൽ, സാദിരികളത്തിൽ, അനുഗ്രഹ് കൊങ്ങന്നൂർ, അബൂബക്കർ കോയ എന്നിവർ നേതൃത്വം നൽകി.

Recent News