വലിയങ്ങാടി ദുരന്തം: അത്തോളിയിൽ നാളെ  ( ചൊവ്വാഴ്ച)ഹർത്താൽ ;ആദരാഞ്ജലി അർപ്പിക്കാൻ  മേയർ എത്തി ഖബറടക്കം
വലിയങ്ങാടി ദുരന്തം: അത്തോളിയിൽ നാളെ ( ചൊവ്വാഴ്ച)ഹർത്താൽ ;ആദരാഞ്ജലി അർപ്പിക്കാൻ മേയർ എത്തി ഖബറടക്കം രാവിലെ
Atholi NewsInvalid Date5 min

വലിയങ്ങാടി ദുരന്തം: അത്തോളിയിൽ നാളെ

( ചൊവ്വാഴ്ച)ഹർത്താൽ ;ആദരാഞ്ജലി അർപ്പിക്കാൻ 

മേയർ എത്തി ഖബറടക്കം രാവിലെ 




അത്തോളി :കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നു വീണ് അപകടത്തിൽ മരിച്ച അത്തോളി കുനിയിൽ കടവ് സ്വദേശി ബഷീറിന്റെ ഖബറടക്കം നാളെ രാവിലെ 9 ന് കുനിയിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

അത്തോളി കണ്ണിപൊയിൽ സ്വദേശി അഷ്റഫിന്റെ ഖബറടക്കം രാവിലെ 9 ന് ചീക്കിലോട് ജുമാ മസ്ജിദിലും നടക്കും. മരണപ്പെട്ടവരോടുള്ള ആദര സൂചകമായി നാളെ രാവിലെ 10 വരെ അത്തോളിയിൽ കടകൾ അടച്ച്ഹർത്താൽ ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ അറിയിച്ചു.

ആദരാഞ്ജലി അർപ്പിക്കാൻ മരിച്ചവരുടെ വീട്ടിൽ മേയർ ഒ സദാശിവൻ , ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജയകൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ രാത്രിയോടെ സന്ദർശിച്ചു.

Recent News