മാലിന്യ പ്രശ്നം; സമര ഭടൻമാർക്ക് സ്വീകരണം നൽകി.
മാലിന്യ പ്രശ്നം; സമര ഭടൻമാർക്ക് സ്വീകരണം നൽകി.
Atholi News21 Aug5 min

മാലിന്യ പ്രശ്നം; സമര ഭടൻമാർക്ക് സ്വീകരണം നൽകി.


തലക്കുളത്തൂർ: മാലിന്യ കേന്ദ്രത്തിനെതിരെ സമരം ചെയ്തവർക്കെതിരെയുള്ള കേസിൽ കുറ്റ വിമുക്തമായ യുഡിഎഫ് പ്രവർത്തകർക്ക് സ്വീകരണം നൽകി. ജനവാസകേന്ദ്രമായ പറപ്പാറ പ്രദേശത്ത് വലിയ പാരിസ്ഥിതികപ്രശ്നങ്ങൾ ഉണ്ടാക്കുന്ന പരപ്പാറ മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ ഐക്യജനാധിപത്യമുന്നണിയുടെ യുവജന വിഭാഗമായ യുഡി വൈ എഫ് പഞ്ചായത്ത് ഓഫിലേക്ക് നടത്തിയ മാർച്ചിനെതിരെ ഗ്രാമപഞ്ചായത്ത് നൽകിയ കേസിലാണ് പ്രതികളെ വെറുതെ വിട്ടത്. 7 പഞ്ചായത്തുകളിലെ മാലിന്യങ്ങൾ തലക്കുളത്തുരിലെ പരപ്പാറയിലാണ് സംസ്കരിക്കുന്നത്. ഇതിനെതിരെയായിരുന്നു സമരം. കേസിൽ ഉൾപ്പെട്ട ഹാഷിക്, സെനിൽ റാഷി ,രഞ്ജിത് ലാൽ, നവാസ്, ജോഷി ത്,

സുബീഷ്, മുഹമ്മദ്റയീസ് , മുഹമ്മദ് സാലിഹ്,

സിയാദ് തുടങ്ങിയ പ്രവർത്തകർക്കെതിരെയുള്ള കേസാണ് കോടതി നിരുപാധികം തള്ളിയത്.

പറമ്പത്തങ്ങാടിയിൽ

സമരഭടൻമാർക്ക് നൽകിയ സ്വീകരണം

ഡി. കെ.ടി.എഫ് സംസ്ഥാന പ്രസിഡണ്ട് യുവി ദിനേശമണി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് നേതാവ് അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ.ബാലൻ,

ലീഗ് പഞ്ചായത്ത് സെക്രട്ടറി

റിയാസ് , നാഷണൽ ജനതാദൾ നേതാവ് ടി.കെ കുഞ്ഞിക്കണാരൻ, ഹാഷിഖ്,

വി സന്തോഷ്കുമാർ,

നൗഷാദ്, മുഹമ്മദ്ജലിൽ, സായൂജ്, നവാസ്

എൻ.സോമൻ

തുടങ്ങിയവർ സംസാരിച്ചു.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec