ഭക്തിയുടെ നിറവിൽ  "സൗഹൃദ സദസ്സ് " ;  വികസന സ്വപ്നങ്ങളും പ്രതീക്ഷകളും   പങ്ക് വെച്ച് ജനപ്രതിനിധികൾ .
ഭക്തിയുടെ നിറവിൽ "സൗഹൃദ സദസ്സ് " ; വികസന സ്വപ്നങ്ങളും പ്രതീക്ഷകളും പങ്ക് വെച്ച് ജനപ്രതിനിധികൾ .
Atholi NewsInvalid Date5 min

ഭക്തിയുടെ നിറവിൽ

"സൗഹൃദ സദസ്സ് " ;

വികസന സ്വപ്നങ്ങളും പ്രതീക്ഷകളും

പങ്ക് വെച്ച് ജനപ്രതിനിധികൾ .




അത്തോളി : നാടിൻ്റെ സംസ്ക്കാരം അടയാളപ്പെടുത്തിയ ക്ഷേത്ര സന്നിധിയിൽ 

ജനപ്രതിനിധികൾ പങ്കെടുത്ത സൗഹൃദ സദസ്സ് കൂട്ടായ്മക്കപ്പുറം സാഹോദര്യത്തിൻ്റെ വേദിയായി മാറി.

കൊങ്ങന്നൂർ ആശാരി കാവ് ഭഗവതി ക്ഷേത്രത്തിലാണ് തിറ മഹോത്സവത്തിൻ്റെ ഭാഗമായി വേറിട്ട പരിപാടി സംഘടിപ്പിച്ചത്. 

സൗഹൃദ സദസ്സ് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച അഭിനേത്രി സ്പെഷ്യൽ ജൂറി അവാർഡ് നേടിയ അശ്വിനി അജീഷ് ഉദ്ഘാടനം ചെയ്തു.

സമൂഹ മാധ്യമങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുന്ന പുതിയ തലമുറയ്ക്ക് ഇത്തരം സൗഹൃദ സദസ്സ് നല്ല അനുഭവങ്ങൾ സമ്മാനിക്കുമെന്ന് അശ്വിനി പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ 

സി വിജയൻ , ശാന്തി മാവീട്ടിൽ, വാർഡ് മെമ്പർമാരായ ഇ അനിൽ കുമാർ, 

എ എം സരിത ,

തഫാന റിജാഷ് എന്നിവർ സംവാദത്തിൽ സംസാരിച്ചു.

നാടിൻ്റെ വികസനത്തിന് രാഷ്ട്രീയചിന്തകൾക്കപ്പുറം പ്രവർത്തിക്കാൻ ഇത്തരം സൗഹൃദ സദസ്സ് ക്ഷേത്ര സന്നിധിയിൽ സംഘടിപ്പിച്ചതിനെ സ്വാഗതം ചെയ്ത് ജനപ്രതിനിധികൾ സംസാരിച്ചു.

ക്ഷേത്ര കാരണവന്മാരായ എൻ പി ശങ്കരൻ,

 കെ ടി അശോകൻ, സെക്രട്ടറി കെ ടി അനിലേഷ്, കൺവീനർ 

എൻ പി സജിത്ത് , എൻ പി ഷനോജ് , അജീഷ് അത്തോളി എന്നിവർ സംസാരിച്ചു.

തുടർന്ന് നടത്തിയ സോഷ്യൽ മീഡിയ താരങ്ങളായ തൃശൂർ പാട്ട് ഫാമിലിയുടെ സംഗീത് വിരുന്ന് ആസ്വാദ്യകരമായി.

ഇന്ന് ( ശനി) വൈകീട്ട്  

ഗുരു പൂജ , തിരുവാതിരക്കളി , വട്ടക്കളി ,

രാത്രി 8 ന് നാടകം കേരള സിംഹം പഴശ്ശി രാജ , ഞായറാഴ്ച തിറ കെട്ടിയാട്ടം , തിങ്കളാഴ്ച രാവിലെ സമാപനം






ഫോട്ടോ :  കൊങ്ങന്നൂർ ആശാരി കാവ് ഭഗവതി ക്ഷേത്രത്തിൽ തിറ മഹോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച

സൗഹൃദ സദസ്സ് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച അഭിനേത്രി സ്പെഷ്യൽ ജൂറി അവാർഡ് നേടിയ അശ്വിനി അജീഷ് ഉദ്ഘാടനം ചെയ്യുന്നു.

Recent News