അത്തോളിയിൽ വെളിച്ചെണ്ണ മില്ലിന് തീ പിടിച്ചു ; ലക്ഷങ്ങളുടെ നഷ്ടം  സി സി ടി വിയും കത്തി നശിച്ചു
അത്തോളിയിൽ വെളിച്ചെണ്ണ മില്ലിന് തീ പിടിച്ചു ; ലക്ഷങ്ങളുടെ നഷ്ടം സി സി ടി വിയും കത്തി നശിച്ചു
Atholi NewsInvalid Date5 min

അത്തോളിയിൽ വെളിച്ചെണ്ണ മില്ലിന് തീ പിടിച്ചു ; ലക്ഷങ്ങളുടെ നഷ്ടം


സി സി ടി വിയും കത്തി നശിച്ചു




അത്തോളി :"നല്ല ഉറക്കമായിരുന്നു, ഒരു ഓട്ടോ ഡ്രൈവർ ഫോണിൽ ബോർഡിലെ നമ്പർ നോക്കി വിളിച്ചതാ ....കേട്ടപ്പോൾ ആകെ വിഷമ അവസ്ഥയിലായി, അപ്പോൾ തന്നെ സഹോദരൻ ഷാജും ഞാനും സ്ഥലത്ത് എത്തിയിരുന്നു, എന്തായാലും ആളപായം ഇല്ലാത്തതിനാൽ ആശ്വാസം " - എസ് ആർ ഓയിൽ മിൽ ഉടമ മലാപ്പറമ്പ് മണ്ണാറക്കൽ ഷൈജുവിൻ്റെ വാക്കുകൾ ഇടറി.

ഞായർ രാത്രി 11.30 . ഓടെയാണ് ചീക്കിലോട് കൊളക്കാടിൽ പ്രവർത്തിക്കുന്ന 

എസ് ആർ ഓയിൽ മിൽ അഗ്നിക്കിരയായത്.

പതിവ് പോലെ ശനിയാഴ്ച വൈകിട്ട് 6.30 ഓടെ മില്ല് 

അടച്ച് ജീവനക്കാർ വീട്ടിലേക്ക് മടങ്ങിയിരുന്നു. 

കൊപ്ര ഡയർ വിറകിലും കറൻ്റിലും പ്രവർത്തിപ്പിക്കാറുണ്ട്. ഇതിൽ നിന്നും തീ വെളിച്ചെണ്ണ സൂക്ഷിച്ച കാനിലേക്ക് പടർന്നതാകാമെന്നാണ് അപകടത്തിന് കാരണമെന്ന് ഷൈജുവിൻ്റെ നിഗമനം.

വിവരം അറിഞ്ഞ് പരിസരത്തെ ആളുകൾ ഓടിയെത്തിയിരുന്നു.

സഹോദരൻ ഷാജുവുമായി ഷൈജു ഒരു മണിയോടെ സംഭവ സ്ഥലത്ത് എത്തിയിരുന്നു.പിന്നാലെ കൊയിലാണ്ടി, നരിക്കുനി, പേരാമ്പ്ര എന്നിവിടങ്ങളിൽ നിന്നടക്കം 5 യൂണിറ്റ് ഫയർ റസ്ക്യൂ സംഘം എത്തി, പുലർച്ചെ 4 മണിയോടെ തീ പൂർണമായും അണച്ചു. 

അത്തോളി പോലീസും സ്ഥലത്തെത്തി.

രണ്ട് വർഷമായി ഷൈജുവിൻ്റെ സ്വന്തം ഉടമസ്ഥതയിൽ 9 സെൻ്റ് സ്ഥലത്ത് പകുതി കല്ല് കൊണ്ടും ബാക്കി ഇരുമ്പ് ഷീറ്റ് കൊണ്ടും നിർമ്മിച്ച കെട്ടിടത്തിലാണ് 

മില്ല് പ്രവർത്തിച്ചത്.

പൊളിക്കാൻ അടുക്കി വെച്ച തേങ്ങ ,ചാക്കിൽ കെട്ടി വെച്ച കൊപ്ര , വിൽപ്പനക്ക് തയ്യാറാക്കിയ 2000 ലിറ്റർ വെളിച്ചെണ്ണ എന്നിവയാണ് കെട്ടിടത്തിൽ ഉണ്ടായിരുന്നത്. വെളിച്ചെണ്ണ മെഷീൻ, സി സി ടി വി അടക്കം കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടെന്നാണ് വിലയിരുത്തൽ. 

ഫയർ റസ്ക്യൂ ഉദ്യോഗസ്ഥർ അന്തിമ റിപ്പോർട്ട് തയ്യാറാക്കും.

കൊയിലാണ്ടി ഫയർ റസ്‌ക്യൂ സ്‌റ്റേഷൻ ഓഫീസർ വി കെ ബിജുവിൻ്റെ നേതൃത്വത്തിൽ എ എസ് ടി ഒ പി എം അനിൽ കുമാർ, എസ് എഫ് ആർ ഒ എസ് സജിൻ, എഫ് ആർ ഒ മാരായ ലതീഷ് , ജാഹിർ , ഇർഷാദ് , നിധി പ്രസാദ്, ഷാജു , സുജിത്ത് , നവീൻ കുമാർ , ഹോം ഗാർഡ് മാരായ കെ അനിൽ കുമാർ, ബാലൻ , ഷൈജു , പ്രതീഷ്, സി ഡി ആപ്‌ത മിത്ര അംഗങ്ങളായ ഷാജി , റാഫി എന്നിവർ തീ അണക്കുന്ന സംഘത്തിൽ ഉണ്ടായിരുന്നു. 


തേങ്ങ കച്ചവടക്കാരായ മണ്ണാറക്കൽ കുടുംബത്തിൻ്റെ മൂന്നാം തലമുറയിലെ സ്ഥാപനമാണിത് . പുതിയങ്ങാടിയിലും എസ് ആർ മിൽ പ്രവർത്തിക്കുന്നുണ്ട്.

Recent News