യുദ്ധത്തിനെതിരെ സ്നേഹ ജ്വാല
യുദ്ധത്തിനെതിരെ സ്നേഹ ജ്വാല
Atholi NewsInvalid Date5 min

യുദ്ധത്തിനെതിരെ സ്നേഹ ജ്വാല




അത്തോളി : യൂത്ത് കോൺഗ്രസ് അത്തോളി മണ്ഡലം കമ്മിറ്റി യുദ്ധത്തിനെതിരെ സ്നേഹ ജ്വാല തെളിയിച്ചു.അത്താണിയിൽ വെച്ച് നടന്ന സ്നേഹ ജ്വാല നിയോജകമണ്ഡലം പ്രസിഡണ്ട് അഭിജിത്ത് ഉണ്ണികുളം ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് വി.ജി.ഷൈനിൽ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സുനിൽ കൊളക്കാട്, ബ്ലോക്ക് സെക്രട്ടറി അശ്വതി കോതങ്കൽ, താരിഖ് അത്തോളി എന്നിവർ പ്രസംഗിച്ചു. ജയ്സൽ കമ്മോട്ടില്‍, രേഷ്മ അജീഷ്, കെ.സി.ഷിജിൻ, എ.ജി. പ്രസൂൺ, സി.പി. ലിൻ്റു , ജിതിൻ എന്നിവർ നേതൃത്വം നൽകി.

news image

Recent News