കുന്നത്തറ എ .എം എൽ. പി സ്കൂൾ ശതവാർഷികം , ആവേശമായി 'കലോപ്സിയ 2026'
Atholi News6 Apr5 min

കുന്നത്തറ എ .എം എൽ. പി സ്കൂൾ ശതവാർഷികം , ആവേശമായി

'കലോപ്സിയ 2026'



അത്തോളി :

കുന്നത്തറയുടെ അക്ഷരസാക്ഷാത്കാരമായി നൂറു വർഷം മുമ്പ് ആരംഭിച്ച കുന്നത്തറ എ.എം.എൽ.പി സ്കൂൾ വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. 

പൂർവ വിദ്യാർത്ഥി സംഗമം, കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികൾ, കലാകാരൻമാരുടെ ദേശീയ സംഘടനയായ നൻമയുടെ അത്തോളി യൂണിറ്റ് അവതരിപ്പിച്ച ഫോൾക്കസ്ട്ര എന്നിവ ആഘോഷപരിപാടികളുടെ ഭാഗമായി.

'കലോപ്സിയ 2026' എന്ന പേരിൽ നടത്തിയ ആഘോഷ പരിപാടികൾ പൃഥ്വീരാജ് മൊടക്കല്ലൂർ ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡൻ്റും പ്രസിദ്ധ ചിത്രകാരനുമായ ജിജുലാൽ ബോധി അധ്യക്ഷത വഹിച്ചു.

പി.വി. ഭാസ്കരൻ കിടാവ്, ഹെഡ്മാസ്റ്റർ എ. രജിത്, സുനിൽകുമാർ കാവിടുക്കിൽ, 

പി. എൻ. ദീപ ടീച്ചർ, അനിൽകുമാർ തെക്കേടത്ത്, എസ്.ആർ.ജി കൺവീനർ എം.കെ .ശോഭന എന്നിവർ പ്രസംഗിച്ചു.

Recent News