പാലത്തിൻ്റെ കൈവരിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
പാലത്തിൻ്റെ കൈവരിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
Atholi NewsInvalid Date5 min

പാലത്തിൻ്റെ കൈവരിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് : വെള്ളിമാടുകുന്ന് പൂളക്കടവ് പാലത്തിൻ്റെ കൈവരിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

ചേവായൂർ മുത്തപ്പൻ പാറ , ഏറാളിപറമ്പത്ത് വിപിൻ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 28 വയസായിരുന്നു.

കൈവരിയിൽ നിന്ന് പുഴയിലേക്ക് തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു വെള്ളിമാടുകുന്നിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം അഴിച്ചെടുത്തത്

ബുധനാഴ്ച രാവിലെയാണ് സംഭവം.ചേവായൂർ പോലീസ് സ്ഥലത്തെത്തി.വിപിൻ ഉപയോഗിക്കുന്ന സ്കൂട്ടർ പാലത്തിന് സമീപം നിർത്തിയിട്ട നിലയിൽ കണ്ടെത്തി.

Recent News