
ആളൊഴിഞ്ഞ പറമ്പിൽ കാട്ടുപന്നിയെ
ചത്ത നിലയിൽ കണ്ടെത്തി
അത്തോളി:കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തി. അത്തോളി 16-ാം വാർഡിൽ കോട്ടുവറ്റ ആളൊഴിഞ്ഞ പറമ്പിലെ കുറ്റിക്കാട്ടിലാണ് പ്രദേശവാസികൾ പെൺ പന്നിയുടെ ജഡം കണ്ടത്. ഇതിനരികിൽ നിന്നും മറ്റൊരു പന്നി ഓടി പോയതായും പറയുന്നു.ചത്തു കിടന്ന പന്നിയ പിന്നീട് മറവു ചെയ്യാനായി കൊണ്ടുപോയി. അർദ്ധരാത്രി ഒന്നരയോടെ സമീപ പ്രദേശത്തുനിന്നും രണ്ടു പന്നികളെ വെടിവെച്ചിരുന്നതായും ഇതിൽ വെടി കൊണ്ട് ഓടി പോയവയിൽ ഒന്നാകാം ചത്തു കിടക്കുന്നതെന്ന് പഞ്ചായത്ത് നിയോഗിച്ച ഫോറസ്റ്റ് എം.പാനൽഡ് ഷാർപ്പ് ഷൂട്ടർ കെ.കെ അൻവർ പറഞ്ഞു. പന്നിയുടെ സാന്നിധ്യം എവിടെയെങ്കിലും കണ്ടാൽ ഉടൻ വിവരമറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏതാനും
ദിവസങ്ങൾക്ക് മുൻപും ഷൂട്ടർമാരെയും നായാട്ട് സംഘത്തെയും വരുത്തി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ പന്നി വേട്ട നടത്തിയിരുന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൾ വ്യാപകമായ രീതിയിൽ കൃഷിയും മറ്റും നശിപ്പിക്കുന്ന പന്നികളുടെ ശല്യം രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് പന്നികളെ കൊന്നൊടുക്കൽ തുടരുന്നത്.
ചിത്രം: അത്തോളി കോട്ടുവറ്റ പറമ്പിൽ കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തിയപ്പോൾ