കണ്ണിപ്പൊയിൽ കരിങ്കൽ ക്വാറിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു; ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു
കണ്ണിപ്പൊയിൽ കരിങ്കൽ ക്വാറിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു; ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു
Atholi News20 Apr5 min

കണ്ണിപ്പൊയിൽ കരിങ്കൽ ക്വാറിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു; ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

അത്തോളി : കണ്ണിപ്പൊയിൽ പ്രദേശത്തു പ്രവർത്തിക്കുന്ന കുറ്റിയേടത്ത് കരിങ്കൽ ക്വാറിക്കെതിരെ പ്രദേശവാസികളുടെയും രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകരുടെയും പ്രതിഷേധം ശക്തമാകുന്നു. ഇതിൻ്റെ ഭാഗമായി ജനകീയ കൂട്ടായ്‌മ സംഘടിപ്പിച്ചു.

ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം കെപി ദാമോദരൻ ഉദ്ഘാടനം ചെയ്തു.

പത്മകുമാർ കുട്ടനാരി അധ്യക്ഷത വഹിച്ചു. നന്മണ്ട ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ

പി വിശ്വൻ, അത്തോളി ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഷീജ ഷിബു, സുഗതകുമാരി, പി ബാലൻ, സുനിൽ കൊളക്കാട്, വി വി സ്വപ്നേഷ്, ശ്രീധരൻ നായർ, ദിനേശൻ, ആർ പി ഹരീഷ്, കെ. മോഹനൻ, വേലായുധൻ, എം സി നൗഷാദ് എന്നിവർ സംസാരിച്ചു. എം സി അഷ്‌റഫ്‌ സ്വാഗതവും ശംസുദ്ധീൻ നന്ദിയും പറഞ്ഞു. സംയുക്ത സമര സമിതി ഭാരവാഹികൾ. പത്മ കുമാർ കുട്ടനാരി ( ചെയർമാൻ )

പി ചന്ദ്രൻ, ടി. അബ്ദുൽ ഗഫൂർ ( വൈസ് ചെയർമാൻ )

എംസി നൗഷാദ് ( കൺവീനർ )

പി.ലിയോൺസ്, റസാഖ് മേക്കോട്ട് (ജോയിന്റ് കൺവീനർ )

എംസി അഷ്‌റഫ്‌ ( ട്രഷറർ ). എന്നിവരാണ്

Recent News