മെക്-7 ഹെൽത്ത് ക്ലബ്ബ്: വിഷു ആഘോഷവും,ഹജ്ജ് യാത്രയയപ്പും സംഘടിപ്പിച്ചു.
മെക്-7 ഹെൽത്ത് ക്ലബ്ബ്: വിഷു ആഘോഷവും,ഹജ്ജ് യാത്രയയപ്പും സംഘടിപ്പിച്ചു.
Atholi News23 Apr5 min

മെക്-7 ഹെൽത്ത് ക്ലബ്ബ്: വിഷു ആഘോഷവും,ഹജ്ജ് യാത്രയയപ്പും സംഘടിപ്പിച്ചു.


അത്തോളി: ചിട്ടയായ വ്യായാമത്തിലൂടെ ആരോഗ്യപൂർണ്ണമായ ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മെക്-7 (MEC-7) ഹെൽത്ത് ക്ലബ്ബ് അത്തോളിയുടെ ആഭിമുഖ്യത്തിൽ മുതിർന്ന അംഗങ്ങളെ ആദരിക്കലും,ഹജ്ജ് തീർത്ഥാടകർക്ക് യാത്രയയപ്പും സംഘടിപ്പിച്ചു. ഇതോടൊപ്പം കുടുംബാംഗങ്ങൾക്കായി വിഷുസദ്യയും ഒരുക്കിയിരുന്നു.


മെക്-7 ആരംഭിച്ചത് മുതൽ ഒരു ദിവസം പോലും മുടങ്ങാതെ കൃത്യമായി വ്യായാമത്തിന് എത്തുന്ന റഷീദ് പീടികക്കണ്ടി, കൂട്ടായ്മയുടെ വലിയ പ്രചോദനമായ മുതിർന്ന അംഗം അബ്ദുള്ള സാഹിബ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. റഷീദ്ക്കയ്ക്ക് ഷാഹിദ ഗഫൂറും അബ്ദുള്ള സാഹിബിന് ജലജയും ഉപഹാരങ്ങൾ സമർപ്പിച്ചു.

ഹജ്ജ് കർമ്മത്തിനായി പുറപ്പെടുന്ന മെക്-7 കുടുംബാംഗങ്ങൾക്കുള്ള ഹൃദ്യമായ യാത്രയയപ്പും ചടങ്ങിന്റെ ഭാഗമായി നടന്നു

.

Mec7 അത്തോളി ഏരിയ അസിസ്റ്റന്റ് കോഡിനേറ്റർ ആരിഫ് എം കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ റെജി സി.ടി സ്വാഗതം പറഞ്ഞു. തുടർന്ന് mec7 മേഖല അസിസ്റ്റന്റ് കോഡിനേറ്റർ ഷാഹിദ ഗഫൂർ, ജാഫർ അത്തോളി, ജമാൽ പി., ബഷീർ കെ.വി., ജാഫർ കൊട്ടാരത്ത് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ആരോഗ്യ സംരക്ഷണത്തിനൊപ്പം സൗഹൃദങ്ങളും മാനുഷിക മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്ന ഇത്തരം കൂട്ടായ്മകൾ മാതൃകയാണെന്ന് പ്രസംഗകർ അഭിപ്രായപ്പെട്ടു. ശ്രീജ ടീച്ചർ നന്ദി രേഖപ്പെടുത്തി. തുടർന്ന് നടന്ന വിഭവസമൃദ്ധമായ വിഷുസദ്യയിൽ നിരവധി കുടുംബാംഗങ്ങൾ പങ്കെടുത്തു.

news image

Recent News