അനുമോദിച്ചു
അനുമോദിച്ചു
Atholi News13 Jan5 min

അനുമോദിച്ചു


അത്തോളി: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച നാടകത്തിനുള്ള അവാർഡ് ലഭിച്ച തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിന്റെ നാടകത്തിലെ നടനും കുറുവാളൂർ പ്രോഗ്രസീവ് റെസിഡൻ്റ്സ് അസോസിയേഷൻ കുടുംബാംഗവുമായ അർജുൻ ബാബുവിനെ അസോസിയേഷൻ വാർഷിക ജനറൽ ബോഡിയോഗം അനുമോദിച്ചു. പ്രസിഡന്റ് ടി. ദേവദാസൻ അധ്യക്ഷത വഹിച്ച യോഗത്തിൽ, കെ. ഗംഗാധരൻ നായർ ഉപഹാരം നൽകി. അസോസിയേഷൻ ഭാരവാഹികളായി. ടി. ദേവദാസൻ (പ്രസി.) ഷൈജു കൊളങ്ങരക്കണ്ടി (വൈ. പ്രസി.)ടി. കെ കരുണാകരൻ. (സെക്ര.),കെ. കെ ബഷീർ (ജോ.സെക്ര.),ഇ. കെ വിജയൻ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.

Recent News