അത്തോളി കാവ് ശിവ ക്ഷേത്രത്തിൽ
ധ്വജപ്രതിഷ്ഠ ഒരുങ്ങുന്നു;
അത്തോളിയിൽ ഇതാദ്യം
അത്തോളി: അത്തോളി കാവ് ശിവക്ഷേത്രത്തിൽ
ധ്വജ പ്രതിഷ്ഠ ഒരുങ്ങുന്നു.
ഇതിനായി സ്ഥാന നിർണയം
പ്രമുഖ വാസ്തു വിദഗ്ദൻ
സുനിൽ കുമാർ ആചാരി നിർവഹിച്ചു.
ക്ഷേത്രം മേൽശാന്തി സുരേന്ദ്രൻ പൂജാരി,
ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ.എം. രാജൻ,കെ.എം രവി,
രക്ഷാധികാരി എം.കെ. ശശിധരൻ,
അരവിന്ദാക്ഷൻ കുനിയിൽ തുടങ്ങിയവർ പങ്കെടുത്തു.
മാതൃ സമിതിയടക്കമുള്ള ഭക്ത ജന സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ലക്ഷണമൊത്ത തേക്കിൻ തടിയിൽ നിർമിക്കുന്ന ധ്വജ സ്തംഭത്തിന് 40 ലക്ഷത്തോളം രൂപ ചിലവു പ്രതീക്ഷിക്കുന്നു . പദ്ധതി പൂർത്തിയാകുന്നതോടെ ഒരു ക്ഷേത്രത്തിൽ സ്ഥിരം ധ്വജ പ്രതിഷ്ഠയുള്ള ആദ്യ ക്ഷേത്രമെന്ന ഖ്യാതി അത്തോളി കാവ് ശിവ ക്ഷേത്രത്തിന് സ്വന്തമാകുമെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ.എം. രാജൻ,
അത്തോളി ന്യൂസിനോട് പറഞ്ഞു.