അത്തോളിയിൽ ലോറി തട്ടി ബസ് കാത്തിരിപ്പു കേന്ദ്രം തകർന്നു
അത്തോളിയിൽ ലോറി തട്ടി ബസ് കാത്തിരിപ്പു കേന്ദ്രം തകർന്നു
Atholi News17 Jan5 min

അത്തോളിയിൽ ലോറി തട്ടി ബസ് കാത്തിരിപ്പു കേന്ദ്രം തകർന്നു






അത്തോളി: ലോറി തട്ടി ബസ് കാത്തിരിപ്പു കേന്ദ്രം തകർന്നു. പാവങ്ങാട് ഉള്ളിയേരി സംസ്ഥാന പാതയിൽ അത്തോളി കുനിയിൽ കടവ് ബസ് സ്റ്റോപ്പിലെ സി എച്ച് സ്മാര ബസ് കാത്തിരിപ്പു കേന്ദ്രമാണ് തകർന്നത്

.വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ഉള്ളിയേരി ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്കു പോകുകയായിരുന്ന ആക്രിസാധനങ്ങൾ കയറ്റിയ ലോറിയാണ് അപകടം വരുത്തിയത്.

ബസ് കാത്തിരുന്നവർ ഓടിമാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.ലോറി പൊലീസ് കസ്റ്റഡിയിൽ.പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ പരാതിയെ തുടർന്ന് അത്തോളി പൊലീസ് അന്വേഷണം ആരംഭിച്ചു.





ഫോട്ടോ:അത്തോളിയിൽ ലോറി തട്ടി തകർന്ന സി എച്ച് സ്മാരക ബസ് കാത്തിരിപ്പു കേന്ദ്രം

Recent News