മുണ്ടോത്ത് അടിക്കാടിന് തീപിടിച്ചു ;  അപകടം ഒഴിവായി
മുണ്ടോത്ത് അടിക്കാടിന് തീപിടിച്ചു ; അപകടം ഒഴിവായി
Atholi News13 Jan5 min

മുണ്ടോത്ത് അടിക്കാടിന് തീപിടിച്ചു ;

അപകടം ഒഴിവായി



ഉള്ളിയേരി : മുണ്ടോത്ത് അരിപ്പുറത്ത് പറമ്പിൽ അടിക്കാടിനു തീ പിടിച്ചു. റോഡ് സൈഡിൽ നിന്നും ഏകദേശം 50 മീറ്ററോളം മുകളിലേക്ക് തീ പടർന്നു പിടിച്ചതായാണ് പ്രാഥമിക വിവരം. കൊയിലാണ്ടിയിൽ നിന്ന് അഗ്നിരക്ഷാസേന എത്തുമ്പോൾ പ്രദേശവാസികൾ ഏകദേശം തീ അണച്ചിരുന്നു.news image

തുടർന്ന് സേന കൂടുതൽ അപകടങ്ങൾ ഇല്ലന്ന് ഉറപ്പുവരുത്തി.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി എം അനിൽകുമാറിൻ്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ നിധിപ്രസാദ് ഇ എം, നിതിൻ രാജ് ഇ കെ, ഹോ ഗാർഡുമാരായ സോമകുമാർ,റിജേഷ് എന്നിവർ തീയണക്കുന്നതിൽ പങ്കാളികളായി


Recent News