വാഹനപകടത്തിൽ മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു :സ്കൂട്ടറിന് പിന്നിൽ വാഹനം ഇടിച്ചെന്ന് സംശയം ; സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കും
Atholi NewsInvalid Date5 min

വാഹനപകടത്തിൽ മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു :സ്കൂട്ടറിന് പിന്നിൽ വാഹനം ഇടിച്ചെന്ന് സംശയം ;

സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കും





കൊയിലാണ്ടി:ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് മൂന്നു മെഡിക്കൽ വിദ്യാർഥികൾക്ക് ദാരുണ അന്ത്യം.മലബാർ മെഡിക്കൽ കോളെജിലെ എം ബി ബി എസ് ഒന്നാം വർഷ വിദ്യാർത്ഥികളായ കൊല്ലം സ്വദേശി നന്ദകിഷോർ, കായം കുളം സ്വദേശി അഭിയാൻ, പാലക്കാട് സ്വദേശി അഭിനവ് എന്നിവരാണ് മരിച്ചത്.

സംസ്ഥാന ഹൈവേയിൽ കുറുവങ്ങാട് അക്വഡറ്റിനു സമീപം ഇന്നു പുലർച്ചെ രണ്ട് മണിയോടെയാണ് 

അപകടം ഉണ്ടായത്.ഇവർ സഞ്ചരിച്ച സ്കൂട്ടർ ഇലട്രിക് പോസ്റ്റിൽ ഇടിച്ച ശേഷം മതിലിൽ ഇടിക്കുകയായിരുന്നു.

അതേ സമയം സ്കൂട്ടറിന് പിന്നിൽ വലിയ വാഹനം ഇടിച്ചതായി സൂചന ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാൽ അന്തിമ തീരുമാനമാകുമെന്ന് പോലീസ് പറഞ്ഞു.മൂന്നുപേരും തൽക്ഷണം മരിച്ചു. അത് വഴി വന്ന യാത്രക്കാരും നാട്ടുകാരും പോലീസും ചേർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് നടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ കോഴിക്കോട് ഗവ. മെഡിക്കൽ കോളെജിലെക്ക് മാറ്റി.

Recent News