തൊഴിലുറപ്പ് തൊഴിലിനിടെ പെരുമ്പാമ്പ് ഭീതി പരത്തി ; ഭയന്ന് ഓടിയ വീട്ടമ്മയ്ക്ക് പരിക്ക്
തൊഴിലുറപ്പ് തൊഴിലിനിടെ പെരുമ്പാമ്പ് ഭീതി പരത്തി ; ഭയന്ന് ഓടിയ വീട്ടമ്മയ്ക്ക് പരിക്ക്
Atholi News25 Apr5 min

തൊഴിലുറപ്പ് തൊഴിലിനിടെ പെരുമ്പാമ്പ് ഭീതി പരത്തി ; ഭയന്ന് ഓടിയ വീട്ടമ്മയ്ക്ക് പരിക്ക്

ഉള്ളിയേരി: ഉള്ളിയേരി ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡിൽ തെരുവത്ത് കടവ് മാതാംതോടിന് സമീപം തൊഴിലുറപ്പ് ജോലി നടത്തുന്നതിനിടെ പെരുമ്പാമ്പിനെ കണ്ടത് തൊഴിലാളികളിൽ ഭീതി പരത്തി.

പുതിയോട്ടിൽ ചന്ദ്രന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെയാണ് വീട്ടമ്മ പാമ്പിനെ കണ്ടത്. ഇതോടെ ഭയന്ന് ഓടിയ കിഴക്കെ പുത്തൻക്കണ്ടി സ്വദേശിനിയായ ചന്ദ്രിക (62) വീണ് പരിക്കേറ്റു.

പരിക്കേറ്റ ചന്ദ്രികയെ ഉടൻ ഉള്ളിയേരി സി.എച്ച്.സി.യിൽ പ്രവേശിപ്പിച്ചു.

കടുത്ത ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രദേശത്ത് പാമ്പ് ശല്യം രൂക്ഷമായിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു.

പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫസറുടെ നേതൃത്വത്തിൽ  സർപ്പവളണ്ടിയർമാരായ ഒ ടി അലി , ആസിഫ് മൂരി കുത്തി എന്നിവരെത്തി പെരുമ്പാമ്പിനെ പിടികൂടി.

Recent News