കുനിയിൽ കടവ്  പാലത്തിന് സമീപം  കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം :  വാഹനം ഓടിച്ചയാൾ ഉറങ്ങി പോയി
കുനിയിൽ കടവ് പാലത്തിന് സമീപം കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം : വാഹനം ഓടിച്ചയാൾ ഉറങ്ങി പോയി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Atholi NewsInvalid Date5 min

കുനിയിൽ കടവ്  പാലത്തിന് സമീപം

കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം :

വാഹനം ഓടിച്ചയാൾ ഉറങ്ങി പോയി;

രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്




അത്തോളി :കുനിയിൽ കടവ് 

പാലത്തിന് സമീപം

കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം .

വാഹനം ഓടിച്ചയാൾ

ഉറങ്ങി പോയതാണ് കാരണം. യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

ഞായറാഴ്ച വൈകീട്ട് 3 ഓടെയാണ് അപകടം നടന്നത്.

തിരൂർ സ്വദേശി വിഷ്ണു ദാസാണ് വാഹനം ഓടിച്ചത്. കുറ്റ്യാടി മരുതോങ്കരയിൽ ബാങ്ക് ജീവനക്കാരനാണ് ഇദ്ദേഹം. സുഹൃത്തിൻ്റെ വീടായ കുണ്ടുപറമ്പിൽ വിവാഹത്തിൽ പങ്കെടുത്ത് മരുതോങ്കരയിലേക്ക് മടങ്ങുകയായിരുന്നു.

ഗൂഗിൾ മാപ്പിൽ പൂളാടിക്കുന്നിൽ നിന്നും തിരുവങ്ങൂർ വഴിയാണ് കാണിച്ചത്. ഇതനുസരിച്ച് കുതിയിൽ കടവ് പാലം കടന്ന് അത്തോളി ഭാഗത്ത് എത്തിയപ്പോഴേക്കും മയങ്ങി പോയി " വലിയ ശബ്ദം കേട്ടാണ് ഉണർന്നത് " വിഷ്ണു ദാസ് പറഞ്ഞു.

എന്തായാലും വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടതിൻ്റെ ആശ്വാസം എല്ലാവരുമായി പങ്കു വെക്കുകയാണ് വിഷ്‌ണു ദാസും സുഹൃത്തുക്കളും.

അതേ സമയം അത്തോളി കെ എസ് ഇ ബി അധികൃതർ സ്ഥലത്ത് എത്തി വൈദ്യുതി പുന:സ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുന്നു.

Recent News