
കുനിയിൽ തെരു ശ്രീ മഹാഗണപതി - ഭഗവതി
ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി ;
പ്രധാന ഉത്സവം ഫെബ്രു 21 ന്
അത്തോളി :കുനിയിൽ തെരു ശ്രീ മഹാഗണപതി - ഭാഗവതി
ക്ഷേത്ര മഹോത്സവം - 26 ,ഫെബ്രു 21 ന് നടക്കും.
മുഖ്യ കർമ്മി
അനിൽ കുമാറിൻ്റെ കാർമികത്വത്തിൽ മൂത്ത ചെട്ടിയാൻ കെ കെ നാരായണൻ കൊടിയേറ്റം നിർവ്വഹിച്ചു. ഉത്സവാഘോഷ കമ്മിറ്റി പ്രസിഡൻ്റ് പി പ്രദീപ് കുമാർ , സെക്രട്ടറി മണി സൗപർണിക , ട്രഷറർ കെ കെ സിന്ധു എന്നിവർ നേതൃത്വം നൽകി.
ഫെബ്രു. 19 ന് കലവറ നിറക്കൽ , 20 ന് കുലമുറി , 21 ന് പ്രധാന ഉത്സവം രാവിലെ 5 ന് പള്ളിയുണർത്തൽ , 6 ന് പുതിയടത്ത് ഇല്ലം മധു നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം,
9 ന് ഇ ഇളനീർ വെപ്പ് , 11 ന് പ്രശാന്ത് നാരയകുളം
അവതരിപ്പിക്കുന്ന ആദ്ധ്യാത്മിക പ്രഭാഷണം ,ഉച്ചക്ക് 1 ന് പ്രസാദ് ഊട്ട് , വൈകീ. 3.30 ന് ശീവേലി എഴുന്നള്ളിപ്പ് , 6 ന് ദീപാരാധന, രാത്രി 8 ന് ശ്രീ കലാലയം , അത്തോളി അവതരിപ്പിക്കുന്ന നൃത്ത കലാ പരിപാടി , 9 ന് തായമ്പക , 9.30 ന് എസ് കെ ബാൻ്റ് ഓർക്കസ്ട്രയുടെ ഗാനമേള.
22 ന് പുലർച്ചെ 3 ന് വില്ലെഴുന്നള്ളിപ്പ് , രാവിലെ 6 ന് ഇളനീരാട്ടം , തുടർന്ന്
7 ന് ഗുരുതി തർപ്പണത്തോടെ സമാപനം.
ഫോട്ടോ :
മുഖ്യ കർമ്മി
അനിൽ കുമാറിൻ്റെ കാർമികത്വത്തിൽ മൂത്ത ചെട്ടിയാൻ കെ കെ നാരായണൻ കൊടിയേറ്റം നിർവ്വഹിക്കുന്നു.ഉത്സവാഘോഷ കമ്മിറ്റി പ്രസിഡൻ്റ് പി പ്രദീപ് കുമാർ , സെക്രട്ടറി മണി സൗപർണിക , ട്രഷറർ കെ കെ സിന്ധു എന്നിവർ സമീപം