മുസ് ലിം യൂത്ത് ലീഗ്
യൂത്ത് മാർച്ച് വിജയിപ്പിക്കും
ഉള്ളിയേരി:വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ എന്ന പ്രമേയത്തിൽ നവംബർ 26 മുതൽ നടക്കുന്ന ജില്ല മുസ്ലിം യൂത്ത് ലീഗ് യൂത്ത് മാർച്ച് വിജയിപ്പിക്കാൻ ബാലുശ്ശേരി നിയോജക മണ്ഡലം യൂത്ത് ലീഗ് നേതൃത്വ യോഗം തീരുമാനിച്ചു.
ജില്ല ജനറൽ സിക്രട്ടറി ടി മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് പി എച്ച് ഷമീർ അദ്ധ്യക്ഷത വഹിച്ചു.ജില്ല സിക്രട്ടറി സിറാജ് ചിറ്റേടത്ത് കാംപയിൻ കാര്യങ്ങൾ വിശദീകരിച്ചു.
പരിപാടിയുടെ വിജയത്തിനായി
സെപ്റ്റംബർ 20ന് നിയോജക മണ്ഡലം സംഘാടക സമിതിയും സെപ്റ്റംബർ 22, 23 തിയ്യതികളിലായി പഞ്ചായത്ത് തല സംഘാടക സമിതിയും, സെപ്റ്റംബർ 24, 25 തിയ്യതികളിലായി ശാഖ തല സംഘാടക സമിതികളും രൂപീകരിക്കാൻ തീരുമാനിച്ചു. സപ്റ്റംബർ 27 ന് ഫ്ലക്സ് ഡേ നടത്താനും തീരുമാനിച്ചു.
മണ്ഡലം യൂത്ത് ലീഗ് ജനറൽ സിക്രട്ടറി സി കെ ഷക്കീർ, ഭാരവാഹികളായ ഷഫീഖ് മാമ്പൊയിൽ, ഫസൽ കൂനഞ്ചേരി
ഫസൽ ഉണ്ണിക്കുളം, നൗഫൽ തലയാട്,
വി കെ സി റിയാസ്, ഉമർ എരമംഗലം, ജർഷാദ് പറമ്പിൻ മുകൾ, സുബീർ മാമ്പൊയിൽ, വി പി ലബീബ് മുഹ്സിൻ, സഹീർ നടുവണ്ണൂർ, അഷറഫ് തോട്ടു മുല, സഫേദ് പാലോളി, സവാദ് പൂനത്ത്, ഹാരിസ് പൂനത്ത്, ഷാബിൽ എടത്തിൽ എന്നിവർ സംസാരിച്ചു.
ഫോട്ടോ.
മുസ് ലിം യൂത്ത് ലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം നേതൃത്വ യോഗം ടി മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്യുന്നു.