ഇടതു സർക്കാർ ജന ജീവിതം ദുസ്സഹമാക്കുന്നു; ടി ടി ഇസ്മയിൽ
അത്തോളി :ഇടതു സർക്കാർ
ജന ജീവിതം കൂടുതൽ ദുസ്സഹമാക്കുകയാണന്ന് മുസലിം ലീഗ് ജില്ല ജനറൽ സിക്രട്ടറി
ടി ടി ഇസ്മയിൽ പറഞ്ഞു.പെട്രോളിയത്തിൻ്റെ വില വർധിപ്പിച്ചതിലൂടെ അവശ്യസാധനങ്ങളുടെ വില കുത്തനെ വർധി ചെന്നും അദ്ദേഹം പറഞ്ഞു. പ്ലസ് ടുവിന് മലബാറിൽ പുതിയ ബാച്ച് അനുവദിക്കാതെ വിവേചനം കാണിക്കുന്നുവെന്നും ടി ടി കുറ്റപ്പെടുത്തി.
മുസ് ലിം ലീഗ് ഉള്ളിയേരി പഞ്ചായത്ത് ജനറൽ സിക്രട്ടറിയും മത, സാമൂഹ്യ, ജീവ കാരുണ്യ പ്രവർത്തന മേഖലയിലെ നിറസാന്നിദ്യവുമായ ഇ സി ശിഹാബ് റഹ്മാൻ അനുസ്മരണത്തിൻ്റെ ഭാഗമായി പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം
തെരുവത്ത് കടവിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് പി പി കോയ അദ്ധ്യക്ഷത വഹിച്ചു
യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ്
ഷിബു മീരാൻ പെരുമ്പാവൂർ മുഖ്യ പ്രഭാഷണം നടത്തി. സി എച്ച് സെൻ്ററിന് തെരുവത്ത് കടവ് ശാഖ കമ്മറ്റി സ്വരൂപിച്ച തുക സി എച്ച് സെൻ്റർ സിക്രട്ടറി ബപ്പൻകുട്ടി നടുവണ്ണൂർ ഏറ്റ് വാങ്ങി.
ഡി.സി.സി സിക്രട്ട റിനിജേഷ് അരവിന്ദ്, നിയോജക മണ്ഡലം പ്രസിഡണ്ട് സാജിത് കോറോത്ത്, സിറാജ് ചിറ്റേടത്ത്, പി കെ മജീദ്, അബു ഹാജി പാറക്കൽ, നജീബ് കക്കഞ്ചേരി, പി കെ ഐ മുഹയദ്ദീൻ, അബ്ദുല്ലക്കുട്ടി ഹാജി, ആഷിദ് മുണ്ടോത്ത്, ഒ സി റഷീദ്,അബുഎക്കാലുള്ളതിൽ, പി എം മുഹമ്മദലി, സാജിദ്നാറാത്ത്,അഷറഫ് നാറാത്ത്, ഷഫീഖ്മാമ്പൊയിൽ, പിഎംസുബീർ, ഫൈസൽ നാറാത്ത്, ഷാമ്പിൽ എടത്തിൽ, നൗഷാദ് ചിറക്കൽ, റജീഷ് കടവ്, ലൈല മാമ്പൊയിൽ
വാർഡ് മെമ്പർമാരായ ഷൈനി പാട്ടാങ്കോട്ട്, മുനീറ നാസർഎന്നിവർസംസാരിച്ചു.ജനറൽ സിക്രട്ടറിറഹിം എടത്തിൽ സ്വാഗതവും, അൻവർ മാസ്റ്റർ നന്ദിയും പറഞ്ഞു.