അത്തോളി പഞ്ചായത്ത് മുസ് ലിം ലീഗ് സായാഹ്ന ധർണ
അത്തോളി പഞ്ചായത്ത് മുസ് ലിം ലീഗ് സായാഹ്ന ധർണ
Atholi NewsInvalid Date5 min

അത്തോളി പഞ്ചായത്ത് മുസ് ലിം ലീഗ് സായാഹ്ന ധർണ.


അത്തോളി: അവശ്യ സാധനങ്ങളുടെ വില വർദ്ധനവിനെതിരെ അത്തോളി പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റി അത്താണിയിൽ സംഘടിപ്പിച്ച സായാഹ്ന ധർണ മുൻ ജില്ലാ സെക്രട്ടറി റഷീദ് വെങ്ങളം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡൻ്റ് എം.സി ഉമ്മർ അധ്യക്ഷനായി. മണ്ഡലം വൈസ് പ്രസിഡൻ്റ് എ.പി അബ്ദുറഹിമാൻ, പഞ്ചായത്ത് ലീഗ് സെക്രട്ടറി ടി.പി അബ്ദുൽ ഹമീദ്, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് ഫൈസൽ ഏറോത്ത് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി കെ.എ.കെ ഷമീർ സ്വാഗതവും സെക്രട്ടറി സി.കെ നസീർ നന്ദിയും പറഞ്ഞു.


ചിത്രം: അത്തോളി പഞ്ചായത്ത് മുസ് ലിം ലീഗ് സായാഹ്ന ധർണ റഷീദ് വെങ്ങളം ഉദ്ഘാടനം ചെയ്യുന്നു

Tags:

Recent News