സംസ്ഥാന ത്രോബോൾ ചാമ്പ്യൻഷിപ്പ് ജൂലായ്
8 നും 9 ; 28 ടീം അംഗങ്ങൾ മത്സരിക്കും
കോഴിക്കോട് : ജില്ല സ്പോർട്സ് കൗൺസിന്റെ സഹകരണത്തോടെ ജില്ലാ ത്രോ ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന തല സബ്ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പ് ജൂലായ് 8 നും 9 നും ഇൻഡോർ സ്റ്റേഡിയത്തിൽ നടത്താൻ സംഘാടക സമിതി തീരുമാനിച്ചു.
ഇൻഡോർ സ്റ്റേഡിയം ഹാളിൽ നടന്ന യോഗം ഇപ്റ്റ ദേശീയ വൈസ് പ്രസിഡന്റ് ടി വി ബാലൻ ഉദ്ഘാടനം ചെയ്തു.
ത്രോബോൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ വി അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു.
14 ജില്ലകളിൽ നിന്നായി ആൺ കുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിൽ നിന്നായി 28 ടീംമുകൾ മാറ്റുരയ്ക്കും. ഒരുക്കങ്ങൾക്കായി സബ്ബ് കമ്മിറ്റിയും രൂപീകരിച്ചു.
എ കെ മുഹമ്മദ് അഷ്റഫ്, വി എം മോഹനൻ ,
കെ രാംദാസ് , എം മുജീബ് റഹ്മാൻ , സി സത്യൻ,
വി പി അബ്ദുൽ കരീം,
പി ഷെഫീഖ് , അമൽ സേതുമാധവൻ, പി കെ സുകുമാരൻ , ആർ ജയന്ത് കുമാർ , പി ടി ആസാദ് , എ എം നൂറുദ്ദീൻ മുഹമ്മദ്, എൻ സി റെഫീഖ് എന്നിവർ സംസാരിച്ചു.
ജില്ലാ ത്രോബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് ടി എം അബ്ദുറഹ്മാൻ സ്വാഗതവും സ്പോർട്സ് കൗൺസിൽ അംഗം സി ടി ഇല്യാസ് നന്ദിയും പറഞ്ഞു.
ഫോട്ടോ:സംഘാടക സമിതി യോഗം ഇപ്റ്റ ദേശീയ വൈസ് പ്രസിഡന്റ്
ടി വി ബാലൻ ഉദ്ഘാടനം ചെയ്യുന്നു.
.