സംസ്ഥാന ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പ് സീനിയർ സമാപിച്ചു;അജയ് സതീഷ് കുമാറും, ഫർസ നസ്രീനും ചാമ്പ്യന്മാർ
സംസ്ഥാന ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പ് സീനിയർ സമാപിച്ചു;അജയ് സതീഷ് കുമാറും, ഫർസ നസ്രീനും ചാമ്പ്യന്മാർ
Atholi NewsInvalid Date5 min

സംസ്ഥാന ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പ് സീനിയർ സമാപിച്ചു;അജയ് സതീഷ് കുമാറും, ഫർസ നസ്രീനും ചാമ്പ്യന്മാർ



കോഴിക്കോട് : ജില്ല ബാഡ് മിന്റൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആറു ദിവസങ്ങളിലായി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സാവിത്രി ദേവി സാബു മെമ്മോറിയൽ സംസ്ഥാന ബാഡ്മിന്റൻ റാങ്കിങ് പ്രൈസ് മണി ടൂർണമെന്റ് 

സമാപിച്ചു.


സീനിയർ വിഭാഗത്തിൽ 

അജയ് സതീഷ് കുമാറും (തിരുവനന്തപുരം) ,ഫർസ നസ്രീനും (തിരുവന്തപുരം) ചാമ്പ്യന്മാരായി .


റണ്ണർ അപ്പ്  അർജുൻ ഷൈനും (തിരുവനന്തപുരം)

ആൻഡ്രിയ സാറ കുര്യനും ( എർണ്ണാകുളം).


ഡബിൾസ് ( പുരുഷൻ )

ചാമ്പ്യന്മാർ 

അതിൻ കെ അജയ് (എറണ്ണാകുളം)

കെ കമാൽ ( എറണാകുളം)


വനിത - സി എച്ച് കീർത്തിക (കണ്ണൂർ )

നയന ഒയാസിസും ( കോഴിക്കോട്)


മിക്സഡ് ഡബിൾസിൽ

എഡ് വിൻ ജോയ് ( കോഴിക്കോട് )

ഗൗരി കൃഷ്ണയും 

 ( പത്തനം തിട്ട ) ചാമ്പ്യന്മാരായി.


ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ

വിജയികൾക്ക് ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ സമ്മാന ദാനവും നിർവ്വഹിച്ചു.


ജില്ല ബാഡ് മിന്റൻ അസോസിയേഷൻ പ്രസിഡന്റ് സഞ്ജീവ് സാബു അധ്യക്ഷത വഹിച്ചു.

ബാഡ്മിന്റൻ അസോസിയേഷൻ ഓഫ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് എസ് മുരളീധരൻ ,കെ ബി എസ് എ മുൻ പ്രസിഡന്റ് എ വത്സലൻ , ,കെ ബി എസ് എ വൈസ് പ്രസിഡന്റ് താരിഖ് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.


 കെ ഡി ബി എ ജനറൽ സെക്രട്ടറി ഇ ആർ വൈശാഖ് സ്വാഗതവും ട്രഷറർ കെ ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു.



ഫോട്ടോ: 1-സാവിത്രി ദേവി സാബു മെമ്മോറിയൽ സംസ്ഥാന ബാഡ്മിന്റൻ റാങ്കിങ് പ്രൈസ് മണി ടൂർണമെന്റ് സീനിയർ വിഭാഗത്തിലെ വിജയികൾ .


ഫോട്ടോ: 2- സമാപന ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ 

സമ്മാന ദാനം നിർവഹിച്ച് സംസാരിക്കുന്നു.

Recent News