അത്തോളിയിൽ  ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റ് തുടങ്ങി
അത്തോളിയിൽ ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റ് തുടങ്ങി
Atholi News26 Jun5 min

അത്തോളിയിൽ ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റ് തുടങ്ങി 


അത്തോളി: ലോക കപ്പ്‌ ഫുട്ബാളിനോടനുബന്ധിച്ച് രാജീവ് യൂത്ത് ബ്രിഗേഡ് ഫുട്ബോൾ അക്കാദമി സംഘടിപ്പിച്ച ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റ് വി.ടി. സൂരജ് എം എൽ എ  ഉദ്ഘാടനം ചെയ്തു. രാജീവ് ദർശൻ ചെയർമാൻ സുനിൽ കൊളക്കാട് അധ്യക്ഷത വഹിച്ചു.

news image

അക്കാദമി സെക്രട്ടറി ജൈസൽ അത്തോളി, കോച്ച് എൻ.കെ.ഷാജി, വി.ടി.കെ.ഷിജു എന്നിവർ നേതൃത്വം നൽകി. എൽ പി, യുപി വിഭാഗങ്ങളിലായി 14 സ്കൂൾ ടീമുകൾ പങ്കെടുക്കുന്ന മൂന്നു ദിവസത്തെ ടൂർണമെന്റ് തിങ്കളാഴ്ച സമാപിക്കും.




ചിത്രം

ആർവൈ ബി എഫ് എ സംഘടിപ്പിച്ച ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റ് വി.ടി. സൂരജ് എം എൽ എ  ഉദ്ഘാടനം ചെയ്യുന്നു

news image


Recent News