ഭർത്താവിന് തേങ്ങ നൽകി നാമം ജപിക്കാൻ നിർദ്ദേശം; നവവധുവിനെ പീഡിപ്പിച്ച വ്യാജസിദ്ധൻ അറസ്റ്റിൽ
ഭർത്താവിന് തേങ്ങ നൽകി നാമം ജപിക്കാൻ നിർദ്ദേശം; നവവധുവിനെ പീഡിപ്പിച്ച വ്യാജസിദ്ധൻ അറസ്റ്റിൽ
Atholi News24 Sep5 min

ഭർത്താവിന് തേങ്ങ നൽകി നാമം ജപിക്കാൻ നിർദ്ദേശം; നവവധുവിനെ പീഡിപ്പിച്ച വ്യാജസിദ്ധൻ അറസ്റ്റിൽ

താമരശ്ശേരി: ദാമ്പത്യപ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് നവവധുവിനെ പീഡിപ്പിച്ചെന്ന പരാതിയിൽ വ്യാജസിദ്ധൻ അറസ്റ്റിൽ. പുതുപ്പാടി ആലഞ്ചേരി കുളത്തിൽ അൻവർ സാദത്തിനെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.

വിവാഹം കഴിഞ്ഞ് ഒന്നര മാസം മാത്രമായ നവദമ്പതികളാണ് ദാമ്പത്യപ്രശ്നങ്ങൾക്ക് പരിഹാരം തേടി ഇയാളെ സമീപിച്ചത്. പ്രശ്നപരിഹാരത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് അൻവർ സാദത്ത് ഭർത്താവിന് ഒരു തേങ്ങ നൽകി പ്രത്യേക നാമം ജപിച്ചുകൊണ്ട് പുറത്തേക്ക് നോക്കി നിൽക്കാൻ നിർദ്ദേശിക്കുകയായിരുന്നു.

തുടർന്ന് യുവതിയെ പുതപ്പുകൊണ്ട് മൂടിയ ശേഷം അതിനകത്ത് കയറി ഇയാൾ പീഡിപ്പിച്ചെന്നാണ് പരാതി. സംഭവസമയത്ത് ഭർത്താവിന് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നില്ല.

പിന്നീട് വീട്ടിലെത്തിയ യുവതി സംഭവത്തെക്കുറിച്ച് ഭർത്താവിനോട് വെളിപ്പെടുത്തി. തുടർന്ന് ഇരുവരും ചേർന്ന് താമരശ്ശേരി പൊലീസിൽ പരാതി നൽകുകയായിരുന്നുപരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അൻവർ സാദത്തിനെ അറസ്റ്റ് ചെയ്തത്.

Recent News